അഫ്‌ഗാനിൽ അടിമത്തം നിയമ വിധേയമാക്കി താലിബാൻ?

പുതിയ നിയമപ്രകാരം ഒരാൾക്ക് നൽകുന്ന ശിക്ഷ നിശ്ചയിക്കുന്നത് അയാൾ ചെയ്‌ത കുറ്റത്തിൻ്റെ ഗൗരവം നോക്കിയല്ല

മനുഷ്യാവകാശത്തിൻ്റെ സകല സീമകളും ലംഘിച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി നിരോധിച്ച അടിമത്തം അടക്കമുള്ള കിരാത രീതികൾ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തുടക്കമായതായി റിപ്പോർട്ടുകൾ. ഈ മാസം നടപ്പിലാക്കിയ പുതിയ ക്രിമിനൽ നടപടി ക്രമത്തിലൂടെ ആണ് താലിബാൻ സർക്കാർ ഇതുവരെ നില നിന്നിരുന്ന നിയമങ്ങളെയും ശിക്ഷാ രീതികളെയും മാറ്റിമറിച്ചത്.

ഇന്ത്യയിൽ നിലനിന്നിരുന്ന ചാതുർവർണ്യത്തിന് സമാനമായി അഫ്‌ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ചുള്ള സാമൂഹിക വിഭജനവും നീതി നിർവ്വഹണവുമാണ് നടപ്പിലാക്കുന്നത്. ഈ പുതിയ നിയമത്തിൽ താലിബാൻ തലവൻ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവച്ചിട്ടുണ്ട്. മതപണ്ഡിതന്മാർ (ഉലമകൾ), ഉന്നതർ, മധ്യവർഗ്ഗം, താഴന്ന വർഗ്ഗം എന്നിങ്ങനെയാണ് അഫ്‌ഗാനികളെ സർക്കാർ തരം തിരിച്ചിരിക്കുന്നത്.

പുതിയ നിയമപ്രകാരം ഒരാൾക്ക് നൽകുന്ന ശിക്ഷ നിശ്ചയിക്കുന്നത് അയാൾ ചെയ്‌ത കുറ്റത്തിൻ്റെ ഗൗരവം നോക്കിയല്ല, മറിച്ച് അയാളുടെ സാമൂഹിക പദവി അനുസരിച്ചാവും. കുറ്റം ചെയ്‌താലും മതപണ്ഡിതന്മാർക്കും ഉന്നതർക്കും ശിക്ഷയില്ലാതെ രക്ഷപ്പെടാം എന്ന സ്ഥിതിയാണ് നിലവിൽ രാജ്യത്തുള്ളത്.

പുതിയ നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച് ശിക്ഷകൾ വിഭാഗങ്ങൾക്ക് അനുസരിച്ച് നാലായിട്ട് തിരിച്ചിട്ടുണ്ട്. മതപണ്ഡിതന്മാർ: ഇവർ കുറ്റം ചെയ്‌താൽ കേവലം ഉപദേശം നൽകി വിട്ടയക്കും. ഉന്നതർ: ഇവർക്ക് കോടതി സമൻസ് അയക്കുകയും ഉപദേശം നൽകി വിടുകയും ചെയ്യും. മധ്യവർഗ്ഗം: തടവുശിക്ഷ, താഴ്ന്ന വർഗ്ഗം: ഇവർക്ക് തടവുശിക്ഷക്ക് പുറമെ കഠിനമായ ശാരീരിക പീഡനങ്ങളും ഏൽക്കേണ്ടി വരും എന്ന തരത്തിലാണ് പുതിയ നീതി വ്യവസ്ഥ.

ഈ പുതിയ നിയമം അടിമത്തത്തെ നിയമപരമായി അംഗീകരിക്കുന്നു എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ പല ഭാഗങ്ങളിലും ‘സ്വതന്ത്രരായ വ്യക്തികൾ’, ‘അടിമകൾ’ എന്നിങ്ങനെയുള്ള വേർതിരിവുകൾ വ്യക്തമായി പരാമർശിക്കുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതുകൂടാതെ താഴേക്കിടയിൽ ഉള്ളവർക്ക് പ്രതിഭാഗം വക്കീലിനെ വെക്കാനുള്ള അവകാശം പോലും നിയമം നൽകുന്നില്ല. വ്യാജ കേസുകളിൽ പെട്ടാലും ശിക്ഷ അനുഭവിക്കുക എന്നതാണ് സാധാരണക്കാർക്ക് മുന്നിലുള്ള ഒരേയൊരു വഴിയെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

ഇതുപോലുള്ള നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നിയമ വിധേയമാക്കുന്ന നടപടി ക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...