...
Home News National ‘സ്വപ്‌നം കണ്ടിട്ടുണ്ടോ’? ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി, പേടി സ്വപ്‌നങ്ങളെ എങ്ങനെ നേരിടാം

‘സ്വപ്‌നം കണ്ടിട്ടുണ്ടോ’? ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി, പേടി സ്വപ്‌നങ്ങളെ എങ്ങനെ നേരിടാം

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പേടിസ്വപ്‌നം കൂടിയാണിത്. പേടിസ്വപ്‌നം കണ്ടവരില്‍ 63 ശതമാനം പേരും തങ്ങളെ അത് വീണ്ടും വേട്ടയാടുന്നതായി വെളിപ്പെടുത്തി

202

വലിയ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുന്നതായുള്ള സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍? ഇത്തരത്തില്‍ പേടിപ്പിക്കുന്ന സ്വപ്‌നങ്ങളും മാനസികാവസ്ഥയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠന റിപ്പോർട്ട്.

പ്രായപൂര്‍ത്തിയായവര്‍ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ ഏതൊക്കെയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍ ഈ പഠനത്തിലൂടെ. അവരില്‍ കണ്ടുവരുന്ന ഉത്കണ്ഠയ്ക്ക് ഈ പേടി സ്വപ്‌നങ്ങളുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ മാട്രസ് നിര്‍മാണ കമ്പനിയായ അമരിസ്ലീപിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

2000 പേരെയാണ് പഠന വിധേയമാക്കിയത്. അവരില്‍ 64 ശതമാനം പേരും വലിയ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്‌നം കണ്ടു. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പേടിസ്വപ്‌നം കൂടിയാണിത്. പേടിസ്വപ്‌നം കണ്ടവരില്‍ 63 ശതമാനം പേരും തങ്ങളെ അത് വീണ്ടും വേട്ടയാടുന്നതായി വെളിപ്പെടുത്തി. മരിക്കുക, നഷ്‌ടപ്പെടുക, അല്ലെങ്കില്‍ പരിക്കുപറ്റുക തുടങ്ങിയ പേടി സ്വപ്‌നങ്ങള്‍ കണ്ടെന്ന് പറഞ്ഞവരും ഏറെയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്‌തു.

വൈകാരികമായ സമ്മര്‍ദം, മോശം മാനസികാരോഗ്യം, മരുന്നുകളുടെ ഉപയോഗം, ഉറക്കരീതികള്‍ എന്നിവ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിന് പിന്നിലുള്ള കാരണമാണെന്ന് വിദഗ്‌ധർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഉറക്കത്തിലേക്ക് വീഴുന്ന സമയത്താണ് പലപ്പോഴും ഉയരത്തില്‍ നിന്ന് വീഴുന്നതായി നമുക്ക് തോന്നുന്നത്. ചിലപ്പോള്‍ നമ്മള്‍ പെട്ടെന്ന് ഞെട്ടിയുണരാറുണ്ട്.

അരക്ഷിതാവസ്ഥ, ഉത്കണ്ഠ, അല്ലെങ്കില്‍ നിയന്ത്രണം നഷ്‌ടപ്പെടുന്ന അവസ്ഥ എന്നിവയും ഇത്തരത്തില്‍ സ്വപ്‌നം കാണുന്നതിന് കാരണമായേക്കാമെന്ന് ഹെല്‍ത്ത്‌ലൈനിൻ്റെ ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു. നിരന്തരം പിന്തുടരുന്ന സ്വപ്‌നങ്ങള്‍ എല്ലാത്തരം സംസ്‌കാരങ്ങളിലും കാലഘട്ടത്തിലും സാധാരണമാണെന്ന് പേടി സ്വപ്‌നങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഡോ. ലെസ്ലി എല്ലിസ് പറഞ്ഞു. ‘‘ഇത് പലപ്പോഴും മനുഷ്യരുടെ സ്വാഭാവികമായുള്ള അതിജീവന പ്രതികരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന മാനസിക സമ്മര്‍ദവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു വ്യക്തിക്ക് ഭീഷണിയായി തോന്നിയേക്കാം,’’ -ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. എല്ലിസ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.