കേന്ദ്രസര്‍ക്കാരിന്റെ മാറി വരുന്ന നിയമങ്ങള്‍; പ്രവാസികളുടെ മൃതദേഹങ്ങൾ കെട്ടികിടക്കുന്നു

മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോള്‍ മന്ത്രിയുമായി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയാണ്. മാറി വരുന്ന നിയമങ്ങള്‍ മൂലം ഗള്‍ഫ് രാജൃങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു.

കേന്ദ്രസര്‍ക്കാരിന്റെ മാറി വരുന്ന നിയമങ്ങള്‍ കാരണം ഗള്‍ഫ് രാജൃങ്ങളില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ കെട്ടി കിടക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് കാര്‍ഗോയില്‍ നിന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. മരിച്ച വ്യക്തിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ കൊച്ചി വിമാനത്താവളം വഴി മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.” ഇതാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ താമസം വരുന്നതെന്ന് അഷ്‌റഫ് പറഞ്ഞു.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്:

‘പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമകുരുക്ക് വീണ്ടും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ Provisional Clearance Certificate കൂടി കിട്ടിയാല്‍ മാത്രമെ ഇവിടെത്തെ Cargo യില്‍ നിന്നും Body release ചെയ്യുവാന്‍ കഴിയുളളു. അത് മാത്രമല്ല ഒരു പ്രവാസിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് through Cochi വഴി മാത്രമെ അപേക്ഷിക്കുവാന്‍ കഴിയുകയുളളു.

അങ്ങനെ വരുമ്പോള്‍ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ ഒരുപാട് കാല താമസം എടുക്കും, അതു മാത്രമല്ല ഞായാറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രവാസികളുടെ ബന്ധു മിത്രാദികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണുവാന്‍ കാത്തിരിക്കേണ്ടതിന്റെ ദൈര്‍ഘ്യം കൂടും.’

‘മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോള്‍ മന്ത്രിയുമായി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയാണ്. മാറി വരുന്ന നിയമങ്ങള്‍ മൂലം ഗള്‍ഫ് രാജൃങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദാരവാണ്. Provisional clearance certificate കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ലഭിക്കുക. മറിച്ച് മരിച്ച പ്രവാസിയുടെ ബന്ധുക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വേണ്ടി കാത്തിരിപ്പിന്റെ ദുരവസ്ഥ പറഞ്ഞറിയുക്കന്നതിനപ്പുറമാണ്. അപ്രതീക്ഷതമായി കൊണ്ട് വന്ന ഈ നിയമം ഉടന്‍ തന്നെ ഇല്ലാതാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.’

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...