...
Home News Kerala ‘ഹണി റോസിനെ പിന്തുടർന്ന് ശല്യം ചെയ്‌തു’; ബോബിക്കെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി

‘ഹണി റോസിനെ പിന്തുടർന്ന് ശല്യം ചെയ്‌തു’; ബോബിക്കെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി

ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ വകുപ്പ്

228

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേരള പൊലീസ്. BNS 78 ആണ് ചുമത്തിയത്. പിന്തുടർന്ന് ശല്യം ചെയ്‌തതിനാണ് ഈ വകുപ്പ് ചുമത്തിയത്.

സെൻട്രൽ പൊലീസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ വകുപ്പ്. നേരത്തെ ബിഎൻഎസ് 75, ഐടി ആക്ട് 67 എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു.

കഴിഞ്ഞ ആഴ്‌ചയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ, രണ്ട് ആൾ ജാമ്യം എന്നതും സ്വാഭാവിക ഉപാധികളോടെയുമാണ് ജാമ്യം അനുവദിച്ചത്.

ഹണി റോസിനെതിരെ ബോബി നടത്തിയത് ദ്വയാർത്ഥ പ്രയോഗം തന്നെയാണെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ശരീരത്തെ ആക്ഷേപിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞിട്ടുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.