...
Home News National പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചു; ആരോ​ഗ്യ പ്രവർത്തകൻ ഗുജറാത്തിൽ അറസ്റ്റിൽ

പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചു; ആരോ​ഗ്യ പ്രവർത്തകൻ ഗുജറാത്തിൽ അറസ്റ്റിൽ

പാകിസ്ഥാൻ ചാരനുമായി സൈനിക സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റ്

197

ഗുജറാത്തിൽ പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ച ആരോ​ഗ്യ പ്രവർത്തകൻ അറസ്റ്റിൽ. ​ഗുജറാത്തിലെ കച്ച് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനായ ആരോ​ഗ്യ പ്രവർത്തകനെയാണ് പാകിസ്ഥാൻ ചാരനുമായി സൈനിക സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റ് ചെയ്‌തത്.

​ഗുജറാത്തിലെ കച്ച് ജില്ലയിലെ ലക്‌പത് താലൂക്കിൽ താമസിക്കുന്ന 28 കാരനായ സഹ്ദേവ്‌സിങ് ഗോഹിൽ എന്ന യുവാവാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്)ൻ്റെ പിടിയിലായത്. അദിതി ഭരദ്വാജ് എന്ന പാകിസ്ഥാൻ ഏജന്റിനാണ് പ്രദേശത്ത് നിർമ്മാണത്തിലുള്ള അതിർത്തി സുരക്ഷാ സേനയുടെയും ഇന്ത്യൻ നാവിക സേനയുടെയും നിലവിലുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.

2023 ജൂണിലാണ് ലക്‌പത്തിലെ മാതാ നോ മധ് ഗ്രാമത്തിലെ സർക്കാർ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകനായിരുന്ന ഗോഹിലിനെ പാകിസ്ഥാൻ ഏജന്റ് അദ്ദേഹത്തിൻ്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടത്. പിന്നീട് സൗഹൃദത്തിൽ ആകുകയും ചെയ്‌തു എന്നാണ് റിപ്പോർട്ട് ഉള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.