...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കേരളത്തിൽ കനത്ത മഴ തുടരുന്നു; അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ കനത്ത മഴ തുടരുന്നു; അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം

നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളത്തിലാണ്. ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു

147

കേരളത്തിൽ മഴ വീണ്ടും ശക്തമായതോടെ വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിൽ ജനവാസമേഖലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പ്രധാന നദികളിലെ ജലനിരപ്പുയർന്നത് ആശങ്ക പരത്തുന്നുണ്ട്.

പ്രധാന ദുരന്ത ബാധിത മേഖലകൾ

പത്തനംതിട്ട: പമ്പാനദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. വള്ളങ്ങളിലും ഡിങ്കി ബോട്ടുകളിലുമാണ് രോഗികളെയും നാട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. പമ്പാ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അപ്പർ കുട്ടനാട്: കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവ വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളത്തിലാണ്. ദുരിതബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ആലപ്പുഴ (കുട്ടനാട്): കുട്ടനാട്ടിലെ രക്ഷാ പ്രവർത്തനത്തിനായി ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസിൻ്റെ (ITBP) രണ്ട് സംഘം നൂറനാട് ക്യാമ്പിൽ നിന്ന് തിരിച്ചു. ആലപ്പുഴ- ചങ്ങനാശ്ശേരി (AC) റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു. കൊല്ലത്തുനിന്നും മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

എറണാകുളം: മൂവാറ്റുപുഴ കൊച്ചങ്ങാടി, ഇലാഹി നഗർ കോളനി എന്നിവിടങ്ങളിൽ വീടുകളിൽ വീണ്ടും വെള്ളം കയറി. 9 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.

കോഴിക്കോട്: ജില്ലയിലെ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 പേർ കഴിയുന്നുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ്

മുല്ലപ്പെരിയാർ ഡാം: 118.36 അടി, ഇടുക്കി ഡാം: 2343 അടി, മലങ്കര ഡാം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.