കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്‌നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്- കേരള തീരത്തെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. അടുത്ത മൂന്നു ദിവസങ്ങളിലും വ്യാപകമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അലേർട്ട് വിവരങ്ങൾ

റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഓറഞ്ച് അലേർട്ട്: ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം, പാലക്കാട്.

രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് 10 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി ബാധകമായിട്ടുള്ളത്.

പ്രധാന മഴക്കെടുതികളും തത്സമയ വിവരങ്ങളും

മത്സ്യബന്ധനത്തിന് വിലക്ക്: കേരള- ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഈ മാസം 6 വരെ മത്സ്യബന്ധനത്തിന് കർശന വിലക്ക് തുടരുന്നു.

മരം വീണു: തിരുവനന്തപുരം കാട്ടാക്കട കൊറ്റംകുഴിയിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നെങ്കിലും സമയത്ത് ആരും വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

മരണങ്ങൾ: കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം പെരിങ്ങമല സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം പുളിങ്ങോം പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. കൂടാതെ, മണർകാട്ട് വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളക്കെട്ടിൽ വീണ് കാണാതായ ശരൺ, ചെങ്ങന്നൂർ പാണ്ടനാട്ട് വെള്ളക്കെട്ടിൽ വീണ ശിവദാസ് എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

കെഎസ്ഇബിക്ക് കനത്ത നഷ്ടം: മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. റാന്നി മാമുക്കിൽ വെള്ളം കയറി നശിച്ച രണ്ട് ട്രാൻസ്ഫോർമറുകൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഗതാഗത തടസ്സവും വെള്ളക്കെട്ടും: എസി റോഡിൽ മങ്കൊമ്പ് മുതൽ ചങ്ങനാശ്ശേരി വരെയുള്ള ഭാഗങ്ങളിൽ വെള്ളം കയറി. എംസി റോഡിൽ തിരുമൂലപുരത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. തിരുവല്ലയിലും അപ്പർ കുട്ടനാട് മേഖലയിലും സ്ഥിതി ഗുരുതരമാണെന്ന് എംഎൽഎ വർഗീസ് മാമ്മൻ വ്യക്തമാക്കി. പല ക്യാമ്പുകളിലേക്കും വെള്ളം കയറുന്ന സാഹചര്യമുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സന്ദർശനം: പത്തനംതിട്ടയിലെ മഴക്കെടുതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ മുഖ്യമന്ത്രി കോഴഞ്ചേരിയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.

ഡാമുകളുടെ സ്ഥിതി: ഇടുക്കിയിലും മുല്ലപ്പെരിയാറിലും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു. കല്ലാർകുട്ടി, പാംബ്ല, മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ട്. കല്ലാർ, ഇരട്ടയാർ ഡാമുകളിൽ റെഡ് അലേർട്ട് തുടരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe Turbulence) അനുഭവപ്പെട്ടു. ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണ്...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...

നടി തൃഷക്കെതിരായ പരാമർശം; എംഎൽഎ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

നടി തൃഷക്കെതിരായ അശ്ലീല പരാമർശ ആരോപണത്തിൽ തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിനെ പൊലീസ്...

ഫിഫ ലോകകപ്പ് ഓഹരി വിൽപ്പന പദ്ധതി ഉപേക്ഷിച്ചു; കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറ്റം

യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പും ബഹിഷ്‌കരണ ഭീഷണിയെയും തുടർന്ന് ലോകകപ്പിൻ്റെ ഓഹരികൾ വിൽക്കാനുള്ള വിവാദ തീരുമാനത്തിൽ നിന്ന് ഫിഫ...

സൈക്ലോ സ്‌പോറിയാസിസ് അണുബാധ മൂലം രണ്ട് മരണം; യുഎസിൽ രോഗബാധ അതിവേഗം വ്യാപിക്കുന്നു

യുഎസ് സംസ്ഥാനമായ മിഷിഗണിൽ സൈക്ലോ സ്‌പോറിയാസിസ് (Cyclosporiasis) അണുബാധ ഗുരുതരമായ ഘട്ടത്തിലേക്ക്. സംസ്ഥാനത്ത് അണുബാധ മൂലം രണ്ട് പേർ...

“ബേസിൽ സൗജന്യം നേടുന്ന സ്ത്രീകള്‍ ദാരിദ്ര്യം അഭിനയിക്കുന്നു”; ഗതാഗത മന്ത്രി സിപി ജോണിൻ്റെ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധം ശക്തം

സ്വകാര്യ സ്‌കൂൾ ഫീസും സൗജന്യ ബസ് യാത്രയും ചൂണ്ടിക്കാട്ടി സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സിപി...

എൽഐസി ഓഹരികളിൽ വൻ ഇടിവ്; 6.5% ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികളിൽ കനത്ത വിൽപ്പന...

ലാബിൽ വളർത്തിയ സ്വർണം; ആഭരണ വിപണിയിലെ പുതിയ ട്രെൻഡോ, ഭാവിയുടെ നിക്ഷേപമോ?

പരീക്ഷണശാലകളിൽ വളർത്തിയ വജ്രങ്ങൾ ആഭരണ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചതിന് പിന്നാലെ, ഇപ്പോൾ "ലാബിൽ വളർത്തിയ സ്വർണം" എന്ന...

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം; മുറിപ്പാടുകളെ തോൽപ്പിച്ച് രേഷം ഫാത്മ ഇനി ലണ്ടനിലെ പഠനത്തിലേക്ക്

ആസിഡ് ആക്രമണത്തിന്റെ കഠിനമായ വേദനകളെയും പ്രതിസന്ധികളെയും തന്റെ അസാമാന്യമായ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ഉത്തർപ്രദേശുകാരി രേഷം ഫാത്മയ്ക്ക് അന്താരാഷ്ട്ര...