കനത്ത തിരിച്ചടി മലയാളി വിദ്യാർത്ഥികൾക്ക്; ഓസ്ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ചു

2022ൽ 100009 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിൽ വിവിധ സർവകലാശാലകളിൽ അഡ്‌മിഷൻ നേടിയത്

2025-ലെ അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമായാണ് അടുത്ത വർഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്ട്രേലിയൻ സർക്കാരിൻ്റെ തീരുമാനം. ഇത് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് അവസരം തേടുന്ന പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച മലയാളികളാണ് ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിനായി പോകുന്നവരിൽ അധികവും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം ഒറ്റയടിക്ക് പകുതിയോളമാക്കിയാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രാലയം കുറച്ചത്.

അടുത്ത വർഷം രാജ്യത്തെ പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ 1.45 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കും വൊക്കേഷണൽ ട്രെയിനിങ് സ്ഥാപനങ്ങളിൽ 95000 പേർക്കും മാത്രം പ്രവേശനം നൽകുമെന്നാണ് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കിയത്. സ്വകാര്യ സർവകലാശാലകളിലും സർവകലാശാല ഇതര ഉന്നത പഠന കേന്ദ്രങ്ങളിലുമായി 30000 പേർക്കും പ്രവേശനം നേടാനാവും. രാജ്യത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൊവിഡിന് മുമ്പത്തെ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗാമായാണ് നിയന്ത്രണം കൊണ്ടു വരുന്നതെന്നാണ് വിവരം.

ഔദ്യോഗിക കണക്ക് പ്രകാരം 2022ൽ 100009 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിൽ വിവിധ സർവകലാശാലകളിൽ അഡ്‌മിഷൻ നേടിയത്. ഇതിൽ ഉൾപ്പെടാത്ത 1.22 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ 2023 ജനുവരി- സെപ്തംബർ കാലത്ത് നടത്തിയ മറ്റൊരു കണക്കെടുപ്പ് പ്രകാരം ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്. 2023 സെപ്തംബറിലെ കണക്ക് പ്രകാരം വിദേശത്ത് നിന്ന് ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 60 ശതമാനം വർധനവുണ്ടായി. 548800 പേരാണ് സെപ്തംബർ വരെ കഴിഞ്ഞ വർഷം ഓസ്ട്രേലിയിൽ അഡ്‌മിഷൻ നേടിയത്.

ഓസ്ട്രേലിയിൽ ഉരുക്ക്, ഗ്യാസ്, കൽക്കരി എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുാനം എത്തിക്കുന്നതാണ് വിദ്യാഭ്യാസ കയറ്റുമതി. 24.7 ബില്യൺ ഡോളറാണ് വിദേശ വിദ്യാർത്ഥികൾ വഴി രാജ്യത്തിന് ലഭിക്കുന്ന വരുമാനം. നേരത്തെതന്നെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം ഓസ്ട്രേലിയൻ സർക്കാർ തുടങ്ങിയിരുന്നു. വിദേശ വിദ്യാർത്ഥികളുടെ വിസ ഫീ വർധിപ്പിച്ചതായിരുന്നു ഇതിൽ പ്രധാനം. 473 ഡോളറായിരുന്ന ഫീസ് 1068 ഡോളറാക്കിയാണ് ഉയർത്തിയത്. ഒപ്പം വിദ്യാർത്ഥികളുടെ സേവിങ്സ് നിക്ഷേപം 16146 ഡോളറിൽ നിന്ന് 19576 ഡോളറായും ഉയർത്തിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....