...
Home News Kerala തന്‍റെ ആടുകളെ വിറ്റ് പ്രളയത്തിൽ സഹായിച്ചു; ഇപ്പോൾ ചായക്കടയിലെ വരുമാനം നൽകി ‘സുബൈദ ഉമ്മ’ മനസ്...

തന്‍റെ ആടുകളെ വിറ്റ് പ്രളയത്തിൽ സഹായിച്ചു; ഇപ്പോൾ ചായക്കടയിലെ വരുമാനം നൽകി ‘സുബൈദ ഉമ്മ’ മനസ് നിറച്ചു

കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എം.എല്‍.എ സുജിത്ത് വിജയന്‍ പിള്ളയാണ് വിവരം പങ്കുവച്ചത്

214

വയനാടിന്‍റെ കണ്ണീരൊപ്പാൻ സഹായ ഹസ്‌തവുമായി സുബൈദ ഉമ്മ. 2018 -ലെ പ്രളയ വെള്ളപൊക്കത്തില്‍ തന്‍റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്​തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സുബൈദ ഉമ്മ സര്‍ക്കാരിന് നല്‍കിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എം.എല്‍.എ സുജിത്ത് വിജയന്‍ പിള്ളയാണ് വിവരം ഫേസ്​ബുക്ക് പേജിലൂടെ പങ്കുവച്ചത്.

എംഎല്‍എയുടെ ഫേസ്​ബുക്ക് പോസ്​റ്റ്:

അന്ന്‌ ആടുകളെ വിറ്റ പണം, ഇന്ന്‌ ചായക്കടയിലെ വരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്‍റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്ക സമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.