...
Home News ഹേമ കമ്മിറ്റി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് പരാതി ലഭിക്കാതെ കേസെടുക്കാൻ സാധിക്കണം

ഹേമ കമ്മിറ്റി റിപ്പോർട്ട്; സംസ്ഥാന സർക്കാരിന് പരാതി ലഭിക്കാതെ കേസെടുക്കാൻ സാധിക്കണം

അതേസമയം, ഇതുവരെ ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചിരുന്നു.

216

| വേദനായഗി

ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ നിയമനടപടിക്ക് ശുപാർശ ചെയ്യേണ്ടത് വളരെ ആവശ്യമാണ് . സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു മുന്നണിയെ സംബന്ധിച്ച് അങ്ങിനെ ചെയ്തില്ല എങ്കിൽ വിശ്വാസ്യതയെ തന്നെയാകും നേരിട്ട് ബാധിക്കുക . സർക്കാർ തന്നെ നിയോഗിച്ച ഒരു കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഇപ്പോൾ കൈവശം ഇരിക്കുന്നത് .

ബിഎൻഎസ് 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് റിപ്പോർട്ടിലെ ഗുരുതരമായ പരാമർശങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . ആളുകളുടെ പേരുകൾ സ്വകാര്യത പരിഗണിച്ച് പുറത്തുവിടരുതെന്ന ഭാഗത്താണ് ശുപാർശയുള്ളത്. ധാരാളം നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്.

ഇവയെല്ലാം തന്നെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ച് ബിഎൻഎസ് ( ഐ പി സി ) 354 പ്രകാരം കേസെടുക്കാമെന്നാണ് വ്യക്തമാകുന്നത് . ഇതിനെല്ലാം പുറമെ താര സംഘടന സംഘടിപ്പിക്കുന്ന വിദേശ ഷോകളുടെ പേരിലും ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്.

മലയാള സിനിമയിലെ പ്രധാന നടന്മാരുടെ അടക്കം പേരുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കിൽ അവർക്ക് കുരുക്കായേക്കും. അതേസമയം, ഇതുവരെ ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാൽ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന് മുഖം മറയ്ക്കാൻ ഒന്നുമില്ലെങ്കിൽ ഒന്നും തടസമാകില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.