ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം; മറുപടി പറയേണ്ടത് അമ്മയല്ല: മോഹൻലാൽ

അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് അമ്മ മാത്രമല്ല, സിനിമാ രംഗം ആകെയാണെന്ന് മോഹൻലാൽ. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ചോദ്യ ശരങ്ങൾ വരുന്നത് തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല.

ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്‌ത്‌ ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതിവരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ രാജി തോൽവിയോ ഒളിച്ചോട്ടമോയല്ല. ആരോപണങ്ങൾ അനാവശ്യമായി തങ്ങളിലേക്ക് വരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരുപാടധികം നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്.

ഈ കമ്മിറ്റി നല്ല കാര്യമായാണ് തോന്നുന്നത്. ഈ സിനിമാ മേഖലയെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതാണ് നിർദ്ദേശം. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ അത് പൊലീസിലേക്ക് അറിയിക്കുക. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. മറ്റ് ഭാഷകളിൽ നിന്ന് വിളിച്ച് അന്വേഷിച്ചവരോട് ഹേമ കമ്മിറ്റിക്ക് സമാനമായ പഠന സംവിധാനം അവിടെയും ഉണ്ടാക്കാൻ നിർദ്ദേശിച്ചു.

എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. താനൊരാൾ വിചാരിച്ചാൽ നിയമം മാറ്റാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടന്ന് മലയാള സിനിമാ മേഖലയെ പുനർ നിർമ്മിച്ച് എടുക്കണം. ജൂനിയർ ആർടിസ്റ്റുകൾക്ക് അസോസിയേഷൻ ഉണ്ടാകണം. നിയമ നിർമ്മാണ സമിതിയുണ്ടാകും. താരങ്ങൾ സെൻ്റിമെൻ്റലാണ്. വളരെയധികം സങ്കടമുണ്ട്. അമ്മയുടെ പ്രസിഡൻ്റ് എന്ന നിലയിലല്ല. ഏറെക്കാലം മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നയാളെന്ന നിലയിലാണ് പ്രതികരിക്കുന്നത്. ഇതൊരു വലിയ ദേശീയ അന്തർദേശീയ വാർത്തയായി മലയാള സിനിമാ രംഗം തകരാൻ കാരണമാവരുതെന്നും മോഹൻലാൽ പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും ജെമിനിയും പോലെ ആപ്ലിക്കേഷനുകൾ ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, കൗതുകകരമായ ഈ സാങ്കേതികവിദ്യയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരം...

Keep exploring...

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

More News

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...