...
Home News Kerala തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കും; വേടന്റെ പരിപാടി സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കും; വേടന്റെ പരിപാടി സംബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

ഏകദേശം 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലപരിമിതി മൂലമാണ് തീരുമാനം.

326

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ വേദിയിലെ ഇടുക്കി ജില്ലയിലെ റാപ്പർ വേടന്റെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു . പൊലീസ് സുരക്ഷയും കാണികളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് വൈകീട്ട് 7.30ന് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.

ഏകദേശം 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലപരിമിതി മൂലമാണ് തീരുമാനം. ഏതെങ്കിലും കാരണത്താൽ കൂടുതൽ പേരെത്തുന്ന സാഹചര്യമുണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം ,തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 പൊലീസുകാരെയാണ് വിന്യസിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.