ഇന്ത്യൻ ക്രിക്കറ്റിൽ വനിതകൾ കിരീട വിപ്‌ളവം കുറിച്ച വഴികൾ ഇങ്ങിനെ

28-ാം ഓവർവരെ ക്രീസിൽ നിന്ന ഷെഫാലി 78 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്‌സുമടക്കമാണ് 87 റൺസടിച്ചത്.

ഇന്ത്യൻ ക്രിക്കറ്റിൽ കിരീട വിപ്‌ളവം കുറിച്ച് വനിതകൾ. ഇന്നലെ മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ഹർമൻപ്രീത് കൗറും സംഘവും ചരിത്രമെഴുതി.ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സെമിക്ക് മുമ്പ് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ വിളിച്ചുവരുത്തിയ ഷഫാലി വർമ്മ (87), ദീപ്തി ശർമ്മ (58), സ്മൃതി മാന്ഥന ( 45), റിച്ച ഘോഷ് ( 34) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് മുംബയ് ഡി.വൈ പട്ടേൽ സ്റ്റേഡിയത്തിൽ മഴകാരണം വൈകിയ ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയത്.

സെമിയിലെ ഐതിഹാസിക സെഞ്ച്വറിയിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ച ജമീമ റോഡ്രിഗസിന് 24 റൺസേ നേടാനായുള്ളൂ. സെമിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന നായിക ഹർമൻപ്രീത് കൗർ 20 റൺസെടുത്ത് പുറത്തായി.

17.4 ഓവറിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്മൃതി ഷെഫാലി ഓപ്പണിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോറിലേക്ക് അടിത്തറയൊരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതിയും ഷെഫാലിയും ഉത്തരവാദിത്വത്തോടെ ബാറ്റുവീശി. ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 64 റൺസാണ് ഇവർ നേടിയത്.18-ാം ഓവറിൽ 100 റൺസലെത്തി. എന്നാൽ 104ൽ വച്ച് സ്മൃതിയെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അർദ്ധസെഞ്ച്വറിക്ക് അഞ്ചുറൺസ് അകലെവച്ച് സ്മൃതിയെ ട്രയോണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജാഫ്ത പിടികൂടുകയായിരുന്നു.

58 പന്തുകളിൽ എട്ടുബൗണ്ടറികൾ പായിച്ച സ്മൃതി മടങ്ങിപ്പോൾ സെമിയിലേതുപോലെ ഫസ്റ്റ് ഡൗൺ പൊസിഷനിൽ ജെമീമയെത്തി. 25-ാം ഓവറിൽ ഇവർ 150 കടത്തി.28-ാം ഓവർവരെ ക്രീസിൽ നിന്ന ഷെഫാലി 78 പന്തുകളിൽ ഏഴുഫോറും രണ്ട് സിക്‌സുമടക്കമാണ് 87 റൺസടിച്ചത്. ഖാകയുടെ പന്തിൽ ലസിന് ക്യാച്ച് നൽകി ഷെഫാലി മടങ്ങുമ്പോൾ ടീം സ്‌കോർ 166/2. ഇതോടെ സെമിയിലേതുപോലെ ജമീമയും ഹർമനും ക്രീസിൽ ഒന്നിച്ചു. എന്നാൽ അധികദൂരം മുന്നോട്ടുപോകാൻ ഇരുർക്കുമായില്ല.

171ൽ വച്ച് ഖാഖയുടെ ബൗളിംഗിൽ വോൾവാറ്റിന് ക്യാച്ച് നൽകി ജെമീമയും 223ൽ വച്ച് മ്‌ളാബയുടെ പന്തിൽ ബൗൾഡായി ഹർമനും മടങ്ങി. തുടർന്ന് ദീപ്തി സ്‌കോർ ഉയർത്തവേ അമൻജോത് (12)ടീം സ്‌കോർ 245ൽ വച്ച് പുറത്തായി. ഇതോടെ റിച്ച ദീപ്തിക്ക് കൂട്ടിനെത്തി. 24 പന്തുകളിൽ രണ്ടുഫോറും മൂന്ന് സിക്‌സുമടിച്ച റിച്ച 49-ാം ഓവറിലും 58 പന്തുകളിൽ മൂന്നുഫോറും ഒരു സിക്‌സുമടിച്ച ദീപ്തി അവസാന പന്തിലുമാണ് ഔട്ടായത്.

മറുപടിചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നായിക ലോറ വോൾവാട്ട് ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയെങ്കിലും മറ്റേയറ്റത്ത് വിക്കറ്റുകൾ പിഴുതിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 9.3-ാം ഓവറിൽ ടീം സ്‌കോർ 51ൽ നിൽക്കവേ താസ്മിൻ ബ്രിറ്റ്‌സിനെ ഡയറക്ട് ഹിറ്റിലൂടെ റൺഔട്ടാക്കി അമൻജോത് കൗർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് നൽകി. പകരമിറങ്ങിയ ആനിക്കി ബോഷിനെ (0) 12-ാം ഓവറിൽ ശ്രീചരണി എൽ.ബിയിൽ കുരുക്കി.

സുനേ ലസിനെ(25)കൂട്ടി ലോറ 114ലെത്തിച്ചപ്പോഴേക്കും ഷഫാലി ബൗളിംഗിലും വിസ്മയമായി അവതരിച്ചു. 21-ാം ഓവറിൽ ലസിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ ഷഫാലി 23-ാം ഓവറിൽ മരിസാനേ കാപ്പിനെ (4) കീപ്പർ റിച്ചയുടെ കയ്യിലെത്തിച്ചു. 30-ാം ഓവറിൽ ദീപ്തി ശർമ്മ ജാഫ്തയെ(16) മടക്കി അയച്ചതോടെ ദക്ഷിണാഫ്രിക്ക 148/5ലെത്തി.തുടർന്ന് ആനീ ഡെറിക്‌സണും ലോറയും ചേർന്ന് 200കടത്തി.

40-ാം ഓവറിൽ 209ലെത്തിപ്പോൾ ഡെറിക്‌സണെ (35) ബൗൾഡാക്കി ദീപ്തി ശർമ്മ ഇന്ത്യയ്ക്ക് വീണ്ടും മുൻതൂക്കം നൽകി. സെഞ്ച്വറി തികച്ചതിന് പിന്നാലെ ലോറയെ 42-ാം ഓവറിൽ ദീപ്തിയുടെ ബൗളിംഗിൽ സാഹസികമായ ഒരു ക്യാച്ചിലൂടെ അമൻജോത് പുറത്താക്കിതോടെ ഇന്ത്യയ്ക്ക് ആത്മവിശ്വാസമേറി.ഇതേഓവറിൽ തന്നെ കോൾ ട്രയോൺ റൺഔട്ടാവുകകൂടി ചെയ്തതോടെ ദക്ഷിണാഫ്രിക്ക 221/8 എന്ന നിലയിലായി. ഒടുവിൽ ദീപ്തിയുടെ ബൗളിംഗിൽ തകർപ്പനൊരു ക്യാച്ചിലൂടെ ഹർമൻപ്രീത് കൗർ നാദീൻ ഡി ക്‌ളാർക്കിനെ പിടികൂടി ചരിത്രനായികയായി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...