സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച് ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശം നൽകി.
എസ്.ഡി.ആർ.എഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതി അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്ക് അറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ രീതിയിലുള്ള കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം.
നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലേ എന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ സംസ്ഥാനത്തോട് കൃത്യമായ കണക്ക് വേണമെന്ന് ഹൈക്കോടതി പറഞ്ഞു.
ഒഡിറ്റിംഗിൽ അതൃപ്‌തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്‌പരം കുറ്റപ്പെടുത്തുന്നത് നിർത്തൂ എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
677 കോടി ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടോയെന്ന് ഉറപ്പില്ലെന്ന് ഹൈക്കോടതി. പാസ്സ് ബുക്കിൽ കാണും, ഹൈക്കോടതിയുടെ പരിഹാസം. കണക്കുകൾ ഇല്ലെന്നാണോ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ബഹളമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു.
എസ്.ഡി.ആർ.എഫിൽ ബാക്കിയുള്ള 677 കോടി രൂപയിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിൽ വ്യക്തത വരുത്താൻ വ്യാഴാഴ്‌ച വരെ സാവകാശം നൽകി. കൃത്യമായ കണക്കുകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതിയുടെ നിർദ്ദേശം. കേസ് വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



