...
Home News International ‘ഹിന്ദുക്ഷേത്രം തകര്‍ത്ത് മദ്രസയോട് ചേര്‍ത്തു’; പാകിസ്ഥാനില്‍ നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയ കയ്യേറ്റം

‘ഹിന്ദുക്ഷേത്രം തകര്‍ത്ത് മദ്രസയോട് ചേര്‍ത്തു’; പാകിസ്ഥാനില്‍ നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയ കയ്യേറ്റം

ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്

4

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ട നിലയില്‍. ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നരോവല്‍ ജില്ലയിലെ സിറാജ് ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രം നിലനിന്നിരുന്ന ആയിരം ചതുരശ്ര മീറ്ററോളം വരുന്ന സ്ഥലം അടുത്തുള്ള മദ്രസയുടെ വികസനത്തിനായി കയ്യേറി നിര്‍മ്മാണം നടത്തുകയായിരുന്നുവെന്നാണ് ന്യൂനപക്ഷ സംഘടനകളുടെയും നാട്ടുകാരുടെയും ആരോപണം.

ഏകദേശം 100 മുതല്‍ 125 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. പ്രാദേശിക ഹിന്ദു സമൂഹത്തിന്റെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊsന്നായിരുന്നു ഇത്. നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്റെ (ടിഎല്‍പി) പിന്തുണയുള്ളവരാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. മദ്രസ വികസിപ്പിക്കുന്നതിനായി ക്ഷേത്രം ആസൂത്രിതമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നും ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഹിന്ദു നേതാവ് രത്തന്‍ ലാല്‍ വ്യക്തമാക്കി.

എന്നാല്‍, ആക്രമണമല്ലെന്നും കനത്ത മഴയെ തുടര്‍ന്നാണ് ക്ഷേത്രം തകര്‍ന്നതെന്നുമാണ് ഇവാക്വീ പ്രോപ്പർട്ടി ട്രസ്റ്റ് ബോര്‍ഡ് (ഇടിപിബി) ഉദ്യോഗസ്ഥരുടെ വിചിത്രവാദം. എന്നാല്‍ സര്‍ക്കാര്‍ വാദം തെറ്റാണെന്നും ക്ഷേത്രം തകര്‍ന്നയുടന്‍ തന്നെ വിലയേറിയ ലോഹങ്ങളും മതപരമായ വസ്തുക്കളും ഇഷ്ടികകളും അവിടെനിന്ന് നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനാണെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രം തകര്‍ത്ത സ്ഥലത്ത് പുനര്‍നിര്‍മ്മാണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Curtesy: Published at: 01 Sep 2026 06:58 AM (IST) Tags: Pakistanpakistan news

Frequently Asked Questions

What are the demands from minority groups regarding the temple? Minority organizations and Hindu community leaders are calling for action against those allegedly involved and demanding the temple be reconstructed in its original form.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.