...
Home News ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

ന്യൂസിലൻഡ് 159ന് ഓൾ ഔട്ട് (19 ഓവറിൽ) vs ഇന്ത്യ 255-5 | സ്കോർ കാർഡ്

256

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20 ലോകകപ്പ് നേടുന്ന ആദ്യ ടീം. സഞ്ജു സാംസൺ ലോകകപ്പ് ടൂർണമെന്റിൻ്റെ താരം. ബുംറ ഫൈനൽ മത്സരത്തിലെ താരം.

നാല് വിക്കറ്റ് നേട്ടത്തോടെ ജസ്പ്രീത് ബുംറ, ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ പേസ് ബൗളറെന്ന നേട്ടം സ്വന്തമാക്കി. 40 വിക്കറ്റുകൾ നേടിയ ജസ്പ്രീത് ബുംറ, 38 വിക്കറ്റുകൾ വീഴ്ത്തിയ ലസിത് മലിംഗയെ മറികടന്നു.

സഞ്ജു സാംസണിൻ്റെ 89 റൺസിൻ്റെയും അഭിഷേക് ശർമ്മ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെയും കരുത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 255/5 എന്ന കൂറ്റൻ സ്കോർ നേടി. ടി- 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ.

അക്‌സർ പട്ടേലും (3/27) ജസ്പ്രീത് ബുംറയും (4/15) വിക്കറ്റുകൾ വീഴ്ത്തി. അഹമ്മദാബാദിലെ ഒരു ഫ്ലാറ്റ് പിച്ചിൽ ന്യൂസിലാൻഡിന് 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി.

രോഹിത് ശർമ്മക്കൊപ്പം സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ശിവം ദുബെ, സഞ്ജു സാംസൺ എന്നിവരും ടി-20 ലോകകപ്പ് നേടിയ രണ്ട് ടീമുകളുടെ ഭാഗമാകുന്ന ഒമ്പത് ഇന്ത്യൻ കളിക്കാരാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.