‘പാകിസ്ഥാനിൽ ദുരഭിമാനക്കൊല’; ദമ്പതിമാരെ മരുഭൂമിയിൽ എത്തിച്ച് വെടിവച്ചു കൊന്നത് ഗോത്ര നേതാവ്, പതിനാല് പേർ അറസ്റ്റിൽ

ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി

തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒരു ഗോത്ര നേതാവ് ഉൾപ്പെടെ പതിമൂന്ന് പേരെ പാകിസ്ഥാൻ അധികൃതർ അറസ്റ്റ് ചെയ്‌തു. വാഹനത്തിൽ നിന്ന് പിടിച്ചിറക്കി ഇവരെ വെടിവക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ദക്ഷിണേഷ്യയിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന ‘ദുരഭിമാനക്കൊല’യുടെ മറ്റൊരു സംഭവമാണിതെന്ന് പലരും വിശേഷിപ്പിച്ചു.

ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി. അവിഹിത ബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണ്‌ സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാകിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായി മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.

വിഷയം അന്വേഷിച്ചു വരികയാണെന്നും കൊലപാതകങ്ങളിൽ സംശയിക്കപ്പെടുന്ന ബാനുവിൻ്റെ സഹോദരൻ ഉൾപ്പെടെ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബലൂചിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥനായ സയ്യിദ് സുബൂർ ആഗ പറഞ്ഞു.

വിജനമായ ഒരു പ്രദേശത്ത് വാഹനങ്ങൾക്ക് ചുറ്റും ആയുധധാരികളായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടിയിരിക്കുന്നതായി കൊലപാതകങ്ങളുടെ വൈറലായ വീഡിയോകൾ കാണിക്കുന്നു. മണലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശരീരത്തിലേക്ക് പോലും വെടി വെയ്‌ക്കുന്നതും കാണാം. സംഭവത്തിൽ എട്ട് പ്രതികളുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ഉൾപ്പെട്ട തിരിച്ചറിയാത്ത 15 പ്രതികളുടെ പട്ടികയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമായും പാകിസ്ഥാനിലും ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ദുരഭിമാന കൊലപാതകങ്ങൾ പലപ്പോഴും കുടുംബം, ഗോത്രം അല്ലെങ്കിൽ ജാതി എന്നിവയുടെ പേരിൽ ഉണ്ടാകുന്ന അപമാനത്തിൽ നിന്നാണ് ഉണ്ടാകുന്നത് ആണ്. പ്രത്യേകിച്ച് പ്രണയ വിവാഹങ്ങളിൽ. പങ്കാളികൾ അവരുടെ കുടുംബങ്ങളുടെയോ ഗോത്രത്തിൻ്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുകയോ ഒളിച്ചോടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പലപ്പോഴും പല ക്രൂര കൊലപാതകങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം കൊലപാതകങ്ങളിൽ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നു. ആരംഭിക്കുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തിൽ,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...