...
Home News International ‘ക്ലാസിൽ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം?’; ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ്റെ ഞെട്ടിക്കുന്ന ചോദ്യം, പോലീസ് അറസ്റ്റ് ചെയ്‌തു

‘ക്ലാസിൽ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം?’; ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ്റെ ഞെട്ടിക്കുന്ന ചോദ്യം, പോലീസ് അറസ്റ്റ് ചെയ്‌തു

വിദ്യാർത്ഥികൾ എന്താണ് ചാറ്റ്ജിപിടിയിൽ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിന് ആയാണ് 'ഗാഗിൾ' എന്ന സംവിധാനം സ്‌കൂളുകളിൽ ഉപയോ​ഗിക്കുന്നത്

277

സ്‌കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യം ‘ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം?’. നിമിഷങ്ങൾക്കകം എഐ സംവിധാനം സ്‌കൂൾ ക്യാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്‌കൂളിലാണ് സംഭവം.

സ്‌കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ‘ഗാഗിൾ’ എന്ന എഐ സംവിധാനം ആണ് സ്‌കൂൾ ക്യാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥികൾ എന്താണ് ചാറ്റ്ജിപിടിയിൽ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിന് ആയാണ് ‘ഗാഗിൾ’ എന്ന സംവിധാനം സ്‌കൂളുകളിൽ ഉപയോ​ഗിക്കുന്നത്. ശേഷം ഇത് അധികാരികളെ തത്സമയം വിവരം അറിയിക്കുകയും ചെയ്യുന്നു.

മുന്നറിയിപ്പ് ലഭിച്ചതും ഓടിയെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ചോദ്യം ചെയ്‌തു. എന്നാൽ തമാശക്കായി താൻ ചെയ്‌തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴി. സ്‌കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്‌തിട്ടുണ്ട്. വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അമേരിക്കയിൽ സ്‌കൂൾ വെടിവെയ്പ്പുകൾ കണക്കിലെടുത്താണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തത്. 2018ൽ ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ നടന്ന വെടിവെയ്പ്പിൽ 17 പേർ മരിച്ചിരുന്നു .

വാർത്തകൾ എക്‌സിൽ ലഭിക്കും വാർത്തകൾ നിങ്ങളുടെ Facebook Feed ൽ ലഭിക്കും വാർത്തകൾ വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.