...
Home News National ചൈന 2000 ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?; രാഹുലിന് എതിരെ സുപ്രീം...

ചൈന 2000 ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യേറിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?; രാഹുലിന് എതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

താങ്കൾ പ്രതിപക്ഷ നേതാവാണ്. പാർലമെന്റിൽ കാര്യങ്ങൾ പറയൂ, എന്തുകൊണ്ടാണ് നിങ്ങൾ അത് സോഷ്യൽ മീഡിയയിൽ പറയുന്നത്?: സുപ്രീം കോടതി

309

ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈന്യത്തെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ട് സുപ്രീം കോടതി തിങ്കളാഴ്‌ച വിമർശിച്ചു.

നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരണ് ആണെങ്കിൽ അത്തരമൊരു കാര്യം പറയില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. എന്നിരുന്നാലും, ഈ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് എതിരായ ലഖ്‌നൗ കോടതിയിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്‌തു.

ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തർപ്രദേശ് സർക്കാരിനും കേസിലെ പരാതിക്കാരനും നോട്ടീസ് അയച്ചു. “താങ്കൾ പ്രതിപക്ഷ നേതാവാണ്. പാർലമെന്റിൽ കാര്യങ്ങൾ പറയൂ, എന്തുകൊണ്ടാണ് നിങ്ങൾ അത് സോഷ്യൽ മീഡിയയിൽ പറയുന്നത്?”

“2000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈനക്കാർ കൈവശപ്പെടുത്തി എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം, നിങ്ങൾ യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾ അങ്ങനെ പറയില്ല,” -കോടതി ബെഞ്ച് പറഞ്ഞു. മെയ് 29ന് അലഹബാദ് ഹൈക്കോടതി ഗാന്ധിയുടെ ഹർജി തള്ളിയിരുന്നു.

സമൻസ് ഉത്തരവിനെയും പരാതിയെയും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു കൊണ്ട്, അത് ദുരുദ്ദേശ്യത്തോടെ സമർപ്പിച്ചതാണെന്നും വാദിച്ചു.

2022 ഡിസംബറിലെ യാത്രക്കിടെ, ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ കുറിച്ച് നിരവധി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്ന് പരാതിക്കാരനായ ഉദയ് ശങ്കർ ശ്രീവാസ്‌തവ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.