Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മനുഷ്യശരീരം മണ്ണാക്കി മാറ്റാം; ‘ഹ്യൂമൻ കമ്പോസ്റ്റിങ്ങിന്’ ഒരുങ്ങി ഓസ്‌ട്രേലിയ | Nalamidam
26 October 2026
Home News International മനുഷ്യശരീരം മണ്ണാക്കി മാറ്റാം; ‘ഹ്യൂമൻ കമ്പോസ്റ്റിങ്ങിന്’ ഒരുങ്ങി ഓസ്‌ട്രേലിയ

മനുഷ്യശരീരം മണ്ണാക്കി മാറ്റാം; ‘ഹ്യൂമൻ കമ്പോസ്റ്റിങ്ങിന്’ ഒരുങ്ങി ഓസ്‌ട്രേലിയ

പ്രത്യേക കേന്ദ്രങ്ങളിൽ നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ജൈവവസ്തു, നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്ന സാഹചര്യങ്ങളിൽ തോട്ടങ്ങളിലും സ്മാരകവൃക്ഷങ്ങൾ വളർത്തുന്നതിനും ഉപയോഗിക്കാം.

107

മരണാനന്തര സംസ്കാരത്തിന് അടക്കം ചെയ്യലിനും ദഹിപ്പിക്കലിനും പുറമേ പരിസ്ഥിതി സൗഹൃദമായ മറ്റൊരു മാർഗത്തിന് നിയമപരമായ അംഗീകാരം നൽകാനൊരുങ്ങി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. മനുഷ്യശരീരത്തെ ജൈവപ്രക്രിയയിലൂടെ മണ്ണിന് സമാനമായ വസ്തുവാക്കി മാറ്റുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിങ്’ അഥവാ ‘ടെറാമേഷൻ’ രീതിക്കാണ് അംഗീകാരം നൽകാനുള്ള നീക്കം.

പ്രത്യേക കേന്ദ്രങ്ങളിൽ നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ജൈവവസ്തു, നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്ന സാഹചര്യങ്ങളിൽ തോട്ടങ്ങളിലും സ്മാരകവൃക്ഷങ്ങൾ വളർത്തുന്നതിനും ഉപയോഗിക്കാം. പരമ്പരാഗത സംസ്കാരരീതികളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥലത്തിന്റെയും ഊർജത്തിന്റെയും ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നാണ് അനുകൂലികളുടെ വാദം.

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ സമാന രീതികൾക്ക് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനൊപ്പം മരണാനന്തര സംസ്കാരത്തിന് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകാൻ ടെറാമേഷനിലൂടെ കഴിയുമെന്നാണ് പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ ന്യൂ സൗത്ത് വെയിൽസിലെ നിയമനീക്കം യാഥാർഥ്യമാകുമോയെന്നത് വരുംകാലങ്ങളിൽ വ്യക്തമാകും.