...
Home News International ‘വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ’; ട്രംപ്

‘വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ’; ട്രംപ്

അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്

242

വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷക്ക് ഡെന്മാർക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് അമേരിക്കക്ക് വേണമെന്നും ട്രംപ് പറഞ്ഞു.

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യക്കെതിരെ കൂടുതൽ ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് ട്രംപിൻ്റെ ഭീഷണി. മയക്കുമരുന്ന് മാഫിയയെ തുരത്താൻ തയാറായില്ലെങ്കിൽ മെക്‌സിക്കോക്കും കൊളംബിയക്കും എതിരെയും ശക്തമായ നീക്കമുണ്ടാകുമെന്നും ട്രംപ്. അതിനിടെ അമേരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.

രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിക്കോളാസ് മഡുറോയെ കോടതിയിൽ ഹാജരാക്കി. താൻ നിരപരാധിയാണെന്നും ലഹരി കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും നിക്കോളാസ് മഡൂറോ വ്യക്തമാക്കി.

കേസ് മാർച്ച് 17ന് വീണ്ടും പരിഗണിക്കും. മഡൂറോക്കായി ഹാജരായത് ജൂലിയൻ അസാൻജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബാരി പൊള്ളാക്ക് ആണ് ഹാജരായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.