7 September 2026
Home News Kerala ‘ശ്രീനിവാസനുമായി സൗഹൃദത്തിന് അപ്പുറമുള്ള വൈകാരിക ബന്ധമുണ്ട്’: മോഹൻലാൽ

‘ശ്രീനിവാസനുമായി സൗഹൃദത്തിന് അപ്പുറമുള്ള വൈകാരിക ബന്ധമുണ്ട്’: മോഹൻലാൽ

വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്

303

സൗഹൃദത്തിന് അപ്പുറം നടൻ ശ്രീനിവാസനുമായി വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍. ശ്രീനിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ശ്രീനിവാസനെ രാവിലെ അമൃത ആശുപത്രിയില്‍ പോകും വഴി ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തൃപ്പൂണിത്തുറയില്‍ കൊണ്ടുപോവുകയായിരുന്നു. മുമ്പ് അദ്ദേഹത്തെ കാണാനായി അമൃത ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍ എനിക്കും അദ്ദേഹത്തിനും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാല്‍ കാണാനായില്ല,’ -മോഹന്‍ലാല്‍ പറഞ്ഞു.

‘ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്,’ -മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 8.30 ഓടെയാണ് അന്ത്യം. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200-ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസായിരുന്നു.