...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News വൈഭവ് സൂര്യവംശിയെപ്പോലെ കഴിവുള്ള ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല: ഹർഭജൻ

വൈഭവ് സൂര്യവംശിയെപ്പോലെ കഴിവുള്ള ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല: ഹർഭജൻ

ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് പരിശീലകൻ രാഹുൽ ദ്രാവിഡ് ആദ്യ പന്ത് എങ്ങനെ നേരിടുമെന്നു ചോദിച്ചപ്പോൾ, പന്ത് അനുകൂലമായാൽ സിക്സ് അടിക്കുമെന്നായിരുന്നു വൈഭവിന്റെ മറുപടിയെന്നും, ഷാർദുൽ താക്കൂറിന്റെ ആദ്യ പന്ത് തന്നെ സിക്സറാക്കിയതായും ഹർഭജൻ ഓർമ്മിപ്പിച്ചു.

170

ഇന്ത്യൻ യുവ ബാറ്റർ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ സ്പിന്നർ ഹർഭജൻ സിംഗ്. വെറും 15-ാം വയസിൽ യാതൊരു സമ്മർദവുമില്ലാതെ ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് വൈഭവെന്നും, തന്റെ കരിയറിൽ ഇത്രയും കഴിവുള്ള ഒരു യുവതാരത്തെ കണ്ടിട്ടില്ലെന്നും ഹർഭജൻ പറഞ്ഞു.

ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് പരിശീലകൻ രാഹുൽ ദ്രാവിഡ് ആദ്യ പന്ത് എങ്ങനെ നേരിടുമെന്നു ചോദിച്ചപ്പോൾ, പന്ത് അനുകൂലമായാൽ സിക്സ് അടിക്കുമെന്നായിരുന്നു വൈഭവിന്റെ മറുപടിയെന്നും, ഷാർദുൽ താക്കൂറിന്റെ ആദ്യ പന്ത് തന്നെ സിക്സറാക്കിയതായും ഹർഭജൻ ഓർമ്മിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. ആദ്യ പരമ്പരയിൽ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും, സിംബാബ്‌വെയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽ വീണ്ടും ഇടം നേടിയ താരം തന്റെ മികവ് തെളിയിക്കാനുള്ള മറ്റൊരു അവസരത്തിനായി ഒരുങ്ങുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.