ലക്ഷങ്ങൾ മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക് മാത്രം

നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി.

നീറ്റ് യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷ നടക്കുന്നതിന് മുമ്പേ ചോദ്യപേപ്പർ ലഭിക്കുന്നതിനായി രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ ദിനേഷ് ബിവാൾ എന്നയാൾ 10 ലക്ഷം രൂപ നൽകിയെങ്കിലും, പരീക്ഷാഫലം വന്നപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ഋഷി ബിവാളിന് ലഭിച്ചത് 720ൽ വെറും 107 മാർക്ക് മാത്രമാണ്.

ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഈ കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രതിയായ ദിനേഷ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ, മാംഗിലാലിൻ്റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. പരീക്ഷക്ക് മുമ്പ് തന്നെ ഋഷിക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നുവെന്ന് ദിനേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി.

അന്വേഷണത്തിന് ഇടയിൽ ഋഷി ബിവാളിൻ്റെ മുൻകാല പഠനനിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. പത്താം ക്ലാസിൽ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത് ഗ്രേസ് മാർക്കിൻ്റെ സഹായത്തോടു കൂടിയാണ്.

2026-ലെ രാജസ്ഥാൻ ബോർഡ് പരീക്ഷയിൽ 50.80 ശതമാനം മാർക്ക് മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ തിയറി മാർക്കുകൾ വളരെ കുറവായിരുന്നു. ഇത്രയും ദയനീയമായ പഠനനിലവാരമുള്ള വിദ്യാർത്ഥിക്കാണ് ലക്ഷങ്ങൾ മുടക്കി ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകാൻ കുടുംബം ശ്രമിച്ചത്.

സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ചോദ്യപേപ്പർ വിതരണവും പരീക്ഷാർത്ഥികളുമായുള്ള ആശയ വിനിമയവും നടന്നിരുന്നത് എന്ന് സിബിഐ കണ്ടെത്തി. ശൃംഖലയിലെ ചില അംഗങ്ങൾ കൊറിയർ വഴി പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ എത്തിച്ചു നൽകുകയായിരുന്നു. ഈ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള 150-ഓളം വിദ്യാർത്ഥികളെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ നിലവിൽ നിരീക്ഷണത്തിലാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന നടത്താനുള്ള അവകാശം നൽകുകയും ചെയ്‌തതിനെത്തുടർന്ന് ശനിയാഴ്‌ച ധാർ ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിൽ പ്രാർത്ഥന നടത്താൻ ഭക്തർ പ്രവേശിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഏതാനും ഭക്തർ പള്ളി പരിസരത്ത് ഒത്തുകൂടി പ്രാർത്ഥന നടത്തി.വിധിയെ സ്വാഗതം ചെയ്‌ത ഒരു...

Keep exploring...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

More News

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...

വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic), അഭിഭാഷകർക്കും നിയമ വിദ്യാർഥികൾക്കും നിയമ സ്ഥാപനങ്ങൾക്കുമായി പ്രത്യേക പ്ലഗിനുകൾ അവതരിപ്പിച്ചു. നിർമിത ബുദ്ധി...

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു....

വിഡി സതീശൻ തിരുവനന്തപുരത്ത്; ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാന താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാ വർക്കർമാരുടെ സമരസമിതി...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...