‘ഐ‌എ‌ഇ‌എ ഇസ്രായേലിന് കർശന മുന്നറിയിപ്പ് നൽകി’; ഇറാൻ്റെ ബുഷെഹറിനെ ആക്രമിച്ചാൽ…

ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ അവകാശപ്പെടുന്നു

ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇൻ്റെർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഇറാൻ്റെ ബുഷെഹർ ആണവ നിലയത്തെ ഇസ്രായേൽ ആക്രമിച്ചാൽ അത് മിഡിൽ ഈസ്റ്റിൽ ഒരു വിനാശകരമായ ആണവ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് ഗുരുതരമായ മുന്നറിയിപ്പ് നൽകി. യുഎൻ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിൽ സംസാരിക്കവെ ആക്രമണം “വിനാശകരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് ഗ്രോസി പറഞ്ഞു.

ദുരന്തത്തിലേക്കുള്ള കവാടം

ബുഷെഹർ ആണവ നിലയത്തിൽ ആയിരക്കണക്കിന് കിലോഗ്രാം ആണവ വസ്‌തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഈ റിയാക്ടർ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സിവിലിയൻ ആണവ കേന്ദ്രമാണെന്നും ഗ്രോസി പറഞ്ഞു. പ്ലാന്റ് നേരിട്ട് ആക്രമിക്കപ്പെടുകയോ വൈദ്യുതി വിതരണം തടസപ്പെടുകയോ ചെയ്‌താൽ അത് തണുപ്പിക്കൽ സംവിധാനം തകരാറിലാകാനും റിയാക്ടർ മെൽറ്റ്ഡൗൺ പോലുള്ള അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

“ഏറ്റവും ഗുരുതരമായ സാഹചര്യത്തിൽ ബുഷെഹറിന് നൂറുകണക്കിന് കിലോമീറ്ററുകൾക്ക് ഉള്ളിൽ താമസിക്കുന്ന ആളുകളോട് സ്ഥലം ഒഴിപ്പിച്ച് അഭയം തേടാൻ ഉത്തരവിടേണ്ടി വന്നേക്കാം. ആഗോള എണ്ണ വിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഗൾഫ് മേഖലയിലെ അറബ് രാജവാഴ്‌ചകളെയും ഇത് ബാധിക്കും,” ഗ്രോസി പറഞ്ഞു.

റേഡിയേഷൻ ഭീഷണി

ഐഎഇഎ മേധാവിയുടെ അഭിപ്രായത്തിൽ ഒരു ആക്രമണ സാധ്യത ഉണ്ടായാൽ റേഡിയോ ആക്ടീവ് ഉദ്‌വമനം ഒഴിവാക്കാൻ ആളുകൾ അയോഡിൻ ഗുളികകൾ കഴിക്കേണ്ടി വന്നേക്കാം. കൂടാതെ, ഭക്ഷണ വിതരണത്തിലും ജലസ്രോതസുകളിലും നിയന്ത്രണങ്ങൾ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വൈദ്യുതി വിതരണം മാത്രം ആക്രമിക്കപ്പെട്ടാൽ പോലും, അത് പ്ലാന്റിൻ്റെ സുരക്ഷാ സംവിധാനത്തെ പ്രവർത്തന രഹിതമാക്കും.

“ഇറാൻ്റെ ആണവ കേന്ദ്രമാണിത്. അവിടെ അനന്തരഫലങ്ങൾ ഏറ്റവും ഭയാനകമായിരിക്കും,” -ഗ്രോസി വ്യക്തമാക്കി.

നെതന്യാഹുവിൻ്റെ ആക്രമണ നിലപാട്

ഇറാൻ്റെ ആണവ പദ്ധതിയെ “ഇസ്രായേലിൻ്റെ നിലനിൽപ്പിന് ഭീഷണി” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിക്കുകയും അത് നശിപ്പിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്‌തു. “ആവശ്യമുള്ളിടത്തോളം കാലം ഞങ്ങൾ യുദ്ധം തുടരും” -എന്ന് അദ്ദേഹം പറയുന്നു.

അതേസമയം, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ അവകാശപ്പെടുന്നു. എന്നാൽ 60% വരെ യുറേനിയം സമ്പുഷ്‌ടമാക്കുക എന്ന അവരുടെ നയം ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും കൂടുതൽ ആശങ്കാകുലരാക്കി ഇരിക്കുന്നു.

യുദ്ധത്തിൻ്റെ ഒമ്പതാം ദിവസം

ജൂൺ 13ന് അപ്രതീക്ഷിതമായി ഇസ്രായേലി നടത്തിയ ആക്രമണത്തോടെ ആരംഭിച്ച സംഘർഷം ക്രമാനുഗതമായി ശക്തമാവുകയാണ്. ഇറാൻ്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു. ഉന്നത ശാസ്ത്രജ്ഞരും ജനറൽമാരും കൊല്ലപ്പെട്ടു.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഇറാനിൽ ഇതുവരെ 657 പേർ കൊല്ലപ്പെട്ടു. ഇതിൽ 263 പേർ സാധാരണക്കാരാണ്. അതേസമയം, ഇസ്രായേലിന് നേരെ 450 മിസൈലുകളും 1,000 ഡ്രോണുകളും പ്രയോഗിച്ചു. ഇതിൽ 24 പേർ മരിച്ചതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...