...
Home News Kerala ഐഎഎസ് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ വനം വകുപ്പിലേക്ക്

ഐഎഎസ് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ വനം വകുപ്പിലേക്ക്

36 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്

5

കേരളത്തിൽ വൻ ഐഎഎസ് അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറങ്ങി. ആകെ 36 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. തലപ്പത്തെ പ്രധാന മാറ്റങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:

  • ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്: വനം- വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായി (OSD) നിയമിച്ചു.
  • അഞ്ജു കെ.എസ്: തിരുവനന്തപുരം പുതിയ ജില്ലാ കളക്ടർ.
  • അനു കുമാരി ഐഎഎസ്: തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറായി മാറ്റി നിയമിച്ചു.
  • അരുൺ കെ. വിജയൻ ഐഎഎസ്: പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ.
  • സ്നേഹിൽ കുമാർ സിങ് ഐഎഎസ്: വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടർ (മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ).
  • കെ. ഇമ്പശേഖർ ഐഎഎസ്: പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ.
  • ശ്രീധന്യ സുരേഷ് ഐഎഎസ്: കാസർഗോഡ് ജില്ലാ കലക്ടർ (മുൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ).
  • അനു എസ്. നായർ ഐഎഎസ്: പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
  • ഡോ. ബിനു ഫ്രാൻസിസ് ഐഎഎസ്: പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ.
  • ഡോ. ഹരികുമാർ കെ. ഐഎഎസ്: പുതിയ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ.
  • ദിലീപ് കെ. കൈന്നിക്കര ഐഎഎസ്: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് പുതുതായി സൃഷ്ടിച്ച അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ എക്സ്കാഡർ തസ്തികയിൽ നിയമിച്ചു.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.