ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹ വാഗ്‌ദാനം നൽകി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാൽസംഗത്തിനും തട്ടിക്കൊണ്ട് പോകലിനും ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയിരുന്നു.
സുകാന്തിൻ്റെ പുതിയ പെൺ സുഹൃത്തിൻ്റെ മൊഴി പോലീസ് ശേഖരിച്ചു. മറ്റ് ഐബി ഉദ്യോഗസ്ഥരുടെ മൊഴികളും ശേഖരിക്കുന്നു. സുകാന്തിന് വേണ്ടി തിരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.
ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥയുടെ സഹപ്രവർത്തകനായ സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡനത്തിന് തെളിവ് പുറത്തുവന്നതിനെ തുടർന്നാണ് കുറ്റം ചുമത്തിയത്. ഒളിവിൽ പോയ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മേഘയുടെ പിതാവ് പേട്ട പോലീസിൽ മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. നേരത്തെ പോലീസ് കേസ് അസ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു.



