...
Home News International വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സിൽ ഐസ്‌ലാൻഡിന് ഒന്നാം സ്ഥാനം; തുടർച്ചയായ 14-ാം വർഷം നേട്ടം

വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സിൽ ഐസ്‌ലാൻഡിന് ഒന്നാം സ്ഥാനം; തുടർച്ചയായ 14-ാം വർഷം നേട്ടം

ഐസ്‌ലാൻഡിന് 91.2 ശതമാനത്തോളം ജെൻഡർ ഗ്യാപ്പുകൾ ഇല്ലാതാക്കാൻ കഴിഞ്ഞത് ലോകത്തിലെ മറ്റേതു രാജ്യത്തിനും കീഴടക്കാൻ സാധിക്കാത്ത നേട്ടമാണ്. ലിംഗ സമത്വം ഉറപ്പാക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന രാജ്യമാണ് ഐസ്‌ലാൻഡ്.

243

ജോർജ്‌ടൗൺ സർവകലാശാലയുടെ വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡക്സ് (WPS) റാങ്കിംഗിൽ ഐസ്‌ലാൻഡ് ഒന്നാമതെത്തി. തുടർച്ചയായ 14-ാം വർഷമാണ് ഐസ്‌ലാൻഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. സ്ത്രീ പ്രാതിനിധ്യം, നീതി, സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കി 177 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിലാണ് ഐസ്‌ലാൻഡിന് ഒന്നാം സ്ഥാനം.

ഐസ്‌ലാൻഡിന് 91.2 ശതമാനത്തോളം ജെൻഡർ ഗ്യാപ്പുകൾ ഇല്ലാതാക്കാൻ കഴിഞ്ഞത് ലോകത്തിലെ മറ്റേതു രാജ്യത്തിനും കീഴടക്കാൻ സാധിക്കാത്ത നേട്ടമാണ്. ലിംഗ സമത്വം ഉറപ്പാക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന രാജ്യമാണ് ഐസ്‌ലാൻഡ്.

പട്ടികയിലേക്ക് ഇനങ്ങൾ പരിഗണിച്ചത് വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക പ്രാതിനിധ്യം, മൊബൈൽ ഫോണിന്റെ ഉപയോഗം, പാർലമെന്ററി പ്രാതിനിധ്യം, നിയമ വിവേചനമില്ലായ്മ, നീതി, ഗാർഹിക പീഡനം തുടങ്ങിയ നിരവധി ഘടകങ്ങളാണ്.

ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യമെന്ന നിലയിലും ഐസ്‌ലാൻഡ് മുന്നിലാണ്. 1980-ൽ ലോകത്തെ ആദ്യത്തെ വനിതാ പ്രസിഡന്റായി വിഗ്ഡിസ് ഫിൻബൊഗാഡോട്ടിർ തിരഞ്ഞെടുക്കപ്പെട്ടു. 16 വർഷം രാജ്യത്തെ നയിച്ച ഫിൻബൊഗാഡോട്ടിറിന്‍റെ ഭരണകാലം സ്ത്രീശക്തീകരണത്തിന്‍റെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിനൊപ്പം, 48 ശതമാനം പാർലമെന്റ് അംഗങ്ങളും വനിതകളാണ് എന്നതും ലിംഗ സമത്വത്തിന്‍റെ കാര്യത്തിൽ ഐസ്‌ലാൻഡിനെ വേറിട്ടുനിർത്തുന്ന ഘടകമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.