“ചിന്ന ചിന്ന ആശൈ”; കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ ഇടുക്കി ജില്ലാഭരണകൂടം

പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐ ഡി നമ്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം.

ഇടുക്കി ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ “ചിന്ന ചിന്ന ആശൈ” പദ്ധതിയുമായി ഇടുക്കി ജില്ലാഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.

വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ 43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടവരണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ idukki.nic.in സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ നോട്ടീസ് ടാബിലെ അറിയിപ്പുകൾ ഓപ്‌ഷനോ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ പേര് വിവരങ്ങൾ ഉണ്ട്. ഇതിൽ നിന്നും താല്പര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ പ്രസ്തുത ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ലഭിക്കും. https://forms.gle/thMK5QbB2FxGYz3FA

ആ പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐ ഡി നമ്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര് , ഫോൺ നമ്പർ , വിലാസം എന്നിവ നൽകണം.

സമ്മാനം കുട്ടികളിലെത്തിക്കുന്നതിന് മൂന്ന് രീതികൾ സ്വീകരിക്കാം. ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് സമ്മാനം കൈമാറാം. അല്ലെങ്കിൽ സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐ ഡി നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം.

ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പുറമെ ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലോ കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര് , കുട്ടിയുടെ ഐ ഡി നമ്പർ , ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം.

പദ്ധതി സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾക്ക് 9656402182 എന്ന നമ്പറിൽ വാട്സ്‌ ആപ്പ് സന്ദേശം അയക്കാവുന്നതാണ്. ചൈൽഡ് ഹോമുകളിലെ എല്ലാ കുട്ടികൾക്കുമായി പൊതുവിൽ പ്രയോജനപ്പെടുത്താവുന്ന, പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ, ടി വി പോലുള്ള സമ്മാനങ്ങൾ കലക്ടറേറ്റിലെയോ ,താലൂക്ക് ഓഫീസുകളിലെയോ കൺട്രോൾ റൂമിൽ നേരിട്ടെത്തിക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഒരു കുട്ടിയുടെ ആഗ്രഹം സ്പോൺസർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, കുട്ടിയുടെ ഐ ഡി അടക്കമുള്ള വിവരങ്ങൾ ലിസ്റ്റിൽ നിന്നും ഒഴിവാകുന്നരീതിയിലാണ് വെബ്‌പേജ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ്. സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഡിജിപി ഉടന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കും.

Keep exploring...

എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയായാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍...

More News

“മനസ്സുകളുടെ പ്രണയ ഗന്ധർവൻ” | Padmarajan 

https://youtu.be/puIcMnHd3b0 ചില പ്രണയങ്ങൾ അങ്ങനെയാണ്... യാത്രാമൊഴി പറയാതെ, ഒന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോകും..." മലയാളിയെ ഇത്രയധികം പ്രണയിക്കാനും വിരഹത്തിന്റെ നോവറിയാനും...

ഡ്രാക്കുളയുടെ കഥ ഇവിടെ തുടങ്ങി | The Dark Truth of Dracula’s Whitby Connection

https://youtu.be/LlZzoV9HlGw വിട്ട്ബി എന്ന ഈ ശാന്തമായ കടൽത്തീരം എന്തുകൊണ്ട് ഡ്രാക്കുളയുടെ കഥയിൽ ഇത്രയും പ്രധാനമാണ്? ഒരു കപ്പൽ, ഒരു ശവപ്പെട്ടി,...

ഇന്ത്യൻ സിനിമയുടെ കിരീടം വെക്കാത്ത രാജാവ് | The Uncrowned King – Shivaji Ganesan

https://youtu.be/ZShKkTVRu2Y ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ 'നടികർ തിലകം', അഭിനയ ചക്രവർത്തി ശിവാജി ഗണേശന്റെ ജീവിതം ഒരു വിസ്മയമാണ്. In this...

എസ്.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച്; ആറിലധികം തവണ ജലപീരങ്കി പ്രയോഗം

കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയായാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‍യു നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തിൽ നവകേരള യാത്രക്കിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാന്‍...

പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി വിഡി സതീശന്‍ കണ്ടു; റെയില്‍വേ, എയിംസ്, ദേശീയപാത ചര്‍ച്ച

പ്രധാന മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. കേരളത്തിൻ്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്‌ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര...

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കർശന നടപടി; ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരുടെ തിക്കിലും തിരക്കിലും അതിർത്തി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരത്തിൽ വന്നയുടൻ തന്നെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് എതിരെ നിർണായകമായ ഒരു യുദ്ധം...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ്...