...
Home News Kerala ഇപിയെ വെട്ടിയാല്‍ കേന്ദ്രകമ്മിറ്റിയിൽ ഒഴിവുകള്‍ മൂന്നാകും; പുതിയതായി എത്തുമെന്ന് ഉറപ്പുള്ളത് മന്ത്രി മുഹമ്മദ് റിയാസ്

ഇപിയെ വെട്ടിയാല്‍ കേന്ദ്രകമ്മിറ്റിയിൽ ഒഴിവുകള്‍ മൂന്നാകും; പുതിയതായി എത്തുമെന്ന് ഉറപ്പുള്ളത് മന്ത്രി മുഹമ്മദ് റിയാസ്

പാർട്ടിയുടെ സംസ്ഥാന സമിതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും മുഹമ്മദ് റിയാസ് എത്തിയ വേഗത, ആദ്യമായി എംഎല്‍എ, മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇതെല്ലാം പിണറായിയുടെ പാര്‍ട്ടിയിലെ സ്വാധീനം കൊണ്ട് മാത്രമാണ്.

507

സിപിഎം അതിന്റെ പാര്‍ട്ടി കമ്മറ്റികളിലെ അംഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള 75 വയസ്സെന്ന പ്രായ പരിധി ഇത്തവണ നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഇപി ജയരാജന്‍ പുറത്താകും . സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും അകന്നതും, അതുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്.

കേരളത്തിൽ അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇപി സ്വയം ബോംബായി സിപിഎമ്മില്‍ നിന്ന് പൊട്ടുകയാണ്. ബിജെപി നേതാവ് പ്രകാശ് ജാവജഡേക്കറുമായുള്ള കൂടിക്കാഴ്ചയും, ഇന്ന് ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങളും, രണ്ടിലും ഇപിയുടേതായി പുറത്തുവന്ന ന്യായീകരണങ്ങൾ ദുർബലമാണ്. സിപിഎമ്മിലെ സമ്മേളനകാലത്തെ ഈ തിരച്ചടി മറികടക്കുക ഇപിക്ക് എളുപ്പമല്ല.

എന്തുവന്നാലും പ്രായപരിധിയില്‍ ഇളവ് വേണ്ടെന്ന് പാർട്ടി തീരുമാനം എടുത്തതിനാലാണ് ഈ സമ്മേളനത്തോടെ കമ്മറ്റികളില്‍ നിന്നും ഒഴിയുമെന്ന് പ്രഖ്യാപിച്ച പ്രകാശ് കാരാട്ടിനെ സീതാറാം യെച്ചൂരിയുടെ മരണ ശേഷം ജനറല്‍ സെക്രട്ടറിയാക്കാതെ കോഡിനേറ്ററാക്കിയത്. പ്രായപരിധി നിർബന്ധമായും നടപ്പാക്കിയാല്‍ പിണറായി വിജയന്‍, എകെ ബാലന്‍, പികെ ശ്രീമതി എന്നിവര്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാകേണ്ടി വരും.

ഈ പട്ടികയിൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മാത്രം ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയാണെങ്കിൽ പിബിയിലേക്ക് ഒഴിവുണ്ടാകില്ല. കേന്ദ്ര കമ്മറ്റിയില്‍ വരുന്ന രണ്ട് ഒഴിവുകളിലേക്ക് നോട്ടമിട്ട് ഇപ്പോള്‍ തന്നെ സിപിഎമ്മില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപിയെയും വെട്ടിയാല്‍ ഒഴിവുകള്‍ മൂന്നായി ഉയരും .

നിലവിൽ കേന്ദ്രകമ്മറ്റി സ്ഥാനം ഉറപ്പിച്ച കേരളത്തിൽ നിന്നുള്ള ഒരാള്‍ മന്ത്രി മുഹമ്മദ് റിയാസാണ്. പാർട്ടിയുടെ സംസ്ഥാന സമിതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും മുഹമ്മദ് റിയാസ് എത്തിയ വേഗത, ആദ്യമായി എംഎല്‍എ, മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇതെല്ലാം പിണറായിയുടെ പാര്‍ട്ടിയിലെ സ്വാധീനം കൊണ്ട് മാത്രമാണ്.

ഇത്തവണ റിയാസിന് ഏതാണ് സാധിച്ചില്ലെങ്കില്‍ റിയാസിനുവേണ്ടി അടുത്ത തവണ ഇറങ്ങാന്‍ പിണറായിക്ക് ഇപ്പോഴുള്ള കരുത്തുണ്ടാകുമോ എന്നും ഉറപ്പിക്കാനാകില്ല. അതിനാൽ തന്നെയാണ് ആര് വന്നില്ലെങ്കിലും റിയാസ് വരുമെന്ന് രാഷ്ട്രീയ കേരളം ഉറച്ച് വിശ്വസിക്കുന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് സാധ്യതയുള്ള മറ്റൊരാൾ ഇടതു മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.