...
Home News Kerala ‘ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്തെങ്കിൽ സംഘപരിവാർ ഭരണകൂടം ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

‘ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്തെങ്കിൽ സംഘപരിവാർ ഭരണകൂടം ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അതു കേവലം ചരിത്രപാഠമല്ല. ഭരണകൂടഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമ്മകളാണ്

119

ഇന്ത്യൻ ജനാധിപത്യചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ ഓർമ്മകൾക്ക് അരനൂറ്റാണ്ട് തികയുകയാണ്. ഒരു പ്രത്യേക മുഹൂർത്തത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. മറിച്ച്, വർഷങ്ങളായി ഇന്ത്യയിൽ പരുവപ്പെട്ടുവന്ന ഏകാധിപത്യ പ്രവണതകളുടെയും പൗരാവകാശ ധ്വംസനങ്ങളുടെയും നിഷ്ഠുരമായ ഉച്ചസ്ഥായിയായിരുന്നു അത്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭീകരതയെക്കുറിച്ചു കൂടിയാണ്. രാജ്യം ഇന്ന് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അന്ന് ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗം ചെയ്തെങ്കിൽ, ഇന്ന് സംഘപരിവാർ ഭരണകൂടം ഭരണഘടനയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അതു കേവലം ചരിത്രപാഠമല്ല. ഭരണകൂടഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമ്മകളാണ്. ആ സ്മരണകൾ നഷ്ടപ്പെടാതെ വരുംകാല പോരാട്ടങ്ങളുടെ ഊർജ്ജസ്രോതസ്സായി അടിയന്തരാവസ്ഥയുടെ ചരിത്രത്തെ നാം സൂക്ഷിക്കണം. തലമുറകളിലേയ്ക്ക് പകരണം.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.