...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International ഞാനില്ലായിരുന്നെങ്കിൽ സൗദിയും ഇസ്രയേലും ഉണ്ടാകുമായിരുന്നില്ല; ട്രംപിന്റെ അവകാശവാദം

ഞാനില്ലായിരുന്നെങ്കിൽ സൗദിയും ഇസ്രയേലും ഉണ്ടാകുമായിരുന്നില്ല; ട്രംപിന്റെ അവകാശവാദം

ഇറാന്റെ മിസൈൽ ശേഷിയും സൈനിക പ്രതിരോധ സംവിധാനങ്ങളും അമേരിക്കയും ഇസ്രയേലും നേരിട്ട വെല്ലുവിളി വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

3

താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രയേലും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ടൈം’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയുടെ സൈനിക സംരക്ഷണമാണ് ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ മിസൈൽ ശേഷിയും സൈനിക പ്രതിരോധ സംവിധാനങ്ങളും അമേരിക്കയും ഇസ്രയേലും നേരിട്ട വെല്ലുവിളി വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആക്രമണങ്ങൾക്കിടയിലും അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇസ്രയേലും സൗദിയും പിടിച്ചുനിൽക്കുന്നതെന്ന വാദവും ഉയരുന്നുണ്ട്.

അതേസമയം, യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കണമെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ആവശ്യം ട്രംപ് നിരസിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പകരം സൗദിക്ക് രഹസ്യാന്വേഷണ, ലക്ഷ്യനിർണയ സഹായങ്ങൾ നൽകാനാണ് അമേരിക്ക തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഹൂതികളുടെ നീക്കങ്ങൾ ചെങ്കടൽ മേഖലയിലെ കപ്പൽ ഗതാഗതത്തിനും സൗദിയുടെ എണ്ണ കയറ്റുമതിക്കും വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിൽ ട്രംപ് ജാഗ്രത തുടരുന്നത്. അതിനിടെ, സൗദി ഹൂതികൾക്കെതിരെ പുതിയ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.