...
Home News International ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഫ്രഞ്ച് സംസാരിക്കുമായിരുന്നു; ട്രംപിനെതിരെ ചാൾസ് രാജാവിന്റെ അതിശയിപ്പിക്കുന്ന മറുപടി

ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഫ്രഞ്ച് സംസാരിക്കുമായിരുന്നു; ട്രംപിനെതിരെ ചാൾസ് രാജാവിന്റെ അതിശയിപ്പിക്കുന്ന മറുപടി

ചൊവ്വാഴ്ച നടന്ന അത്താഴ വിരുന്നിൽ സംസാരിക്കുമ്പോൾ, അമേരിക്കൻ സ്വാതന്ത്ര്യത്തിന് മുമ്പ് വടക്കേ അമേരിക്കയിൽ ആധിപത്യത്തിനായി ബ്രിട്ടനും ഫ്രാൻസും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ പോരാട്ടങ്ങൾ ചാൾസ് ഓർമ്മിപ്പിച്ചു.

230

വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടന്റെ രാജാവ് ചാൾസ് മൂന്നാമനും തമ്മിൽ രസകരമായ സംഭാഷണം നടന്നു. ഇരു നേതാക്കളും പരസ്പരം പരിഹാസം കലർന്ന പരാമർശങ്ങൾ നടത്തി വേദിയെ ചിരിയിലാഴ്ത്തി.

സംഭാഷണത്തിനിടെ, ട്രംപിന്റെ മുൻ പരാമർശങ്ങൾക്ക് മറുപടിയായി ചാൾസ് രാജാവ് നർമ്മത്തോടെ പ്രതികരിച്ചു. “ബ്രിട്ടൻ നിലവിലില്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇപ്പോൾ ഫ്രഞ്ച് സംസാരിക്കുമായിരുന്നുവെന്നു” ചാൾസ് പറഞ്ഞത് സദസ്സിൽ ചിരി പടർത്തി.

ചൊവ്വാഴ്ച നടന്ന അത്താഴ വിരുന്നിൽ സംസാരിക്കുമ്പോൾ, അമേരിക്കൻ സ്വാതന്ത്ര്യത്തിന് മുമ്പ് വടക്കേ അമേരിക്കയിൽ ആധിപത്യത്തിനായി ബ്രിട്ടനും ഫ്രാൻസും തമ്മിലുണ്ടായിരുന്ന ചരിത്രപരമായ പോരാട്ടങ്ങൾ ചാൾസ് ഓർമ്മിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഇടപെട്ടില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ജർമ്മൻ സംസാരിക്കുമായിരുന്നുവെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ചാൾസിന്റെ ഈ തമാശപരാമർശം.

അതേസമയം, ട്രംപിന്റെ റിയൽ എസ്റ്റേറ്റ് പശ്ചാത്തലത്തെയും ചാൾസ് സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ പുതിയ നിർമ്മാണങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശത്തിന് പ്രതികരിച്ചുകൊണ്ട്, “1814ൽ ഞങ്ങളും വൈറ്റ് ഹൗസിൽ ഒരു പുനർവികസന ശ്രമം നടത്തിയിട്ടുണ്ട്” എന്നായിരുന്നു ചാൾസിന്റെ നർമ്മപ്രതികരണം. ബ്രിട്ടീഷ് സേന വൈറ്റ് ഹൗസ് കത്തിച്ച ചരിത്രസംഭവത്തെ സൂചിപ്പിച്ചായിരുന്നു ഈ പരാമർശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.