...
Home News Kerala ‘എല്ലാം ഉണ്ടായിടും എൽഡിഎഫ് ഉണ്ടായാൽ… എല്ലാം ഇല്ലാതായിടും എൽഡിഎഫ് ഇല്ലാതായാൽ’; വയലാർ ശരത്ചന്ദ്ര വർമയുടെ കവിത

‘എല്ലാം ഉണ്ടായിടും എൽഡിഎഫ് ഉണ്ടായാൽ… എല്ലാം ഇല്ലാതായിടും എൽഡിഎഫ് ഇല്ലാതായാൽ’; വയലാർ ശരത്ചന്ദ്ര വർമയുടെ കവിത

ഞാനുമുണ്ട് ഒരു കെടാകനലുപോലൊപ്പം, കടിഞ്ഞാണിതാ പിടിച്ചോളൂ...

254

ചുരുക്കം വരികളിലൂടെ വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു വെക്കുന്നത് വലിയൊരു പ്രതീക്ഷ. ഇക്കാലത്തെ സാമൂഹിക രാഷ്ട്രീയ സാഹ​ചര്യത്തിൽ പ്രസക്തമായ വരികൾ എഴുതിയിരിക്കുകയാണ് അദ്ദേഹം.

”എല്ലാമുണ്ടായീടും എൽഡിഎഫ് ഉണ്ടായെന്നാൽ
എല്ലാം ഇല്ലാതാകും എൽഡിഎഫ് ഇല്ലാതായാൽ,
ഞാനുമുണ്ട് ഒരു കെടാകനലുപോലൊപ്പം
കടിഞ്ഞാണിതാ പിടിച്ചോളൂ
ഭൂമിതന്നറ്റത്തോളം ലാൽസലാം”

ഇതാണ് കവിതയിലെ വരികൾ. കേരളത്തെ മാറ്റിയ എല്ലാതരത്തിലും പുതുക്കിപ്പണിത എൽഡിഎഫ് സർക്കാരാണ് ഇവിടെ കഴിഞ്ഞ പത്ത് വർഷം കേരളത്തിലുണ്ടായത്. അതിന് മുന്നേയും ഇടത് സർക്കാർ കേരളത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഏറെയാണ്. ഇത് സമൂഹം തിരിച്ചറിയുന്നതിൻ്റെ തെളിവുകൂടിയാണ് ശരത്ചന്ദ്ര വർമയുടെ വരുകൾ. ഇവിടെ എൽഡിഎഫ് ഉണ്ടെങ്കിൽ മാത്രമേ എല്ലാമുണ്ടാകൂ… എന്നും എൽഡിഎഫ് ഇല്ലാതായാൽ എല്ലാമില്ലാതാകും…എന്നുമുള്ള യാഥാർഥ്യമാണ് അദ്ദേഹം പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.