...
Home News Kerala ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എൻ്റെ Wife റെഡിയാണ്’; വൈറലാകുന്ന മലയാളിയുടെ സന്ദേശം

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എൻ്റെ Wife റെഡിയാണ്’; വൈറലാകുന്ന മലയാളിയുടെ സന്ദേശം

ആരാണ്, എന്താണ് എന്ന് അറിയില്ലെങ്കിലും ചേര്‍ത്ത് പിടിക്കലിൻ്റെ ഈ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്

363

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന സന്ദേശമാണിത്, ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ… എൻ്റെ ഭാര്യ റെഡിയാണ്’ ഒരാൾ വാട്ട്സ്ആപ്പിലൂടെ വയനാട്ടിലെ സന്നദ്ധ പ്രവർത്തകര്‍ക്ക് അയച്ച സന്ദേശമാണിത്. പലരും പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തു പിടിക്കലിൻ്റെ ഈ മാതൃകയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സൈബറിടം.

വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് പെറ്റമ്മയെ നഷ്‌ടമായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ പറയണം, തൻ്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു മനുഷ്യൻ. ആരാണ്, എന്താണ് എന്ന് അറിയില്ലെങ്കിലും ചേര്‍ത്ത് പിടിക്കലിൻ്റെ ഈ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് കേരളം ഒന്നടങ്കം ചിന്തിക്കുന്ന സമയത്ത് വ്യത്യസ്‌തമാകുകയാണ് ഈ സന്ദേശം.

ഇവരെപോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മളെ തോൽപിക്കാനാവില്ല, ഇതാണ് കേരളം. നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോർത്ത്, പ്രളയത്തെ പോലും തോൽപിക്കുന്ന ചേർത്തുവെപ്പ്… ദൈവം അനുഗ്രഹിക്കട്ടെ- എന്നൊക്കെയും ആളുകൾ പറയുന്നു. ഇത്തരത്തിൽ വൻ കൈയടിയാണ് ആ യുവതിയുടെയും ഭർത്താവിൻ്റെയും മനസിന് മലയാളികൾ നൽകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.