...
Home News Kerala യാത്ര അത്യാവശ്യം ആണെങ്കിൽ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടും; ആലപ്പുഴ വഴി ട്രെയിനിൽ തത്സമയ റിസർവേഷൻ

യാത്ര അത്യാവശ്യം ആണെങ്കിൽ വന്ദേഭാരതിൽ ടിക്കറ്റ് കിട്ടും; ആലപ്പുഴ വഴി ട്രെയിനിൽ തത്സമയ റിസർവേഷൻ

സ്റ്റേഷനുകളിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇപ്പോൾ കറന്റ് റിസർവേഷൻ ലഭിക്കും

388

വന്ദേഭാരതിൽ ദക്ഷിണ റെയിൽവേ തത്സമയ റിസർവേഷൻ സൗകര്യം ലഭ്യമാക്കി തുടങ്ങി. തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിലാണ് ഇപ്പോള്‍ ഈ സൗകര്യമുള്ളത്. കേരളത്തിൽ ഓടുന്ന ആലപ്പുഴ വഴി പോകുന്ന തിരുവനന്തപുരം- മംഗളൂരു, മംഗളുരു- തിരുവനന്തപുരം ട്രെയിനിലാണ് തത്സമയ റിസർവേഷൻ സൗകര്യം ലഭ്യമായിട്ടുള്ളത്.

ട്രെയിൻ ആദ്യ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞാൽ സീറ്റ് ഒഴിവുണ്ടെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല. തത്സമയ ബുക്കിങ് വന്നതോടെ ഇപ്പോൾ അതിന് പരിഹാരം ആയിരിക്കുകയാണ്. പുതിയ അപ്ഡേറ്റ് പ്രകാരം ഇടക്കുള്ള സ്റ്റേഷനുകളിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇപ്പോൾ കറന്റ് റിസർവേഷൻ ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സ്‌റ്റേഷൻ കൗണ്ടറിൽ നിന്നും, ഓൺലൈനായും സാധിക്കും. ഈ സൗകര്യം ലഭ്യമായിട്ടുള്ള മറ്റു വന്ദേഭാരത് ട്രെയിനുകൾ: ചെന്നൈ- നാഗർകോവിൽ, നാഗർകോവിൽ- ചെന്നൈ, കോയമ്പത്തൂർ- ബെംഗളൂരു, മംഗളൂരു – മഡ്‌ഗാവ്, മധുര- ബെംഗളൂരു, ചെന്നൈ- വിജയവാഡ.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.