11 September 2026
Home News Kerala ‘കത്തി കൈയിൽ ഉണ്ടെങ്കിൽ ഞങ്ങളെ കൂടി കുത്തിക്കൊല്ലണം’; ധീരജിൻ്റെ പിതാവ്

‘കത്തി കൈയിൽ ഉണ്ടെങ്കിൽ ഞങ്ങളെ കൂടി കുത്തിക്കൊല്ലണം’; ധീരജിൻ്റെ പിതാവ്

പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാജേന്ദ്രൻ്റെ സങ്കടകരമായ പ്രതികരണം

338

കത്തി കൈയിലുണ്ടെങ്കിൽ ഞങ്ങളെ കൂടി കുത്തിക്കൊല്ലണമെന്ന് രക്തസാക്ഷി ധീരജിൻ്റെ പിതാവ്. ജീവഛവമായി കഴിയുന്നതിനേക്കാൾ നല്ലത് മരണമാണെന്നും കോൺഗ്രസ് വേട്ടയാടൽ കുടുംബത്തിന് താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അനുഭാവിയായിരുന്ന തന്നെ കോൺഗ്രസുകാർ തന്നെ ഈ നിലയിലാക്കിയെന്നും ധീരജിനെ കൊന്നതിന് ശേഷവും കുടുംബത്തെ വെറുതെ വിടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്‌ത്തിയിട്ടില്ല’ എന്ന്‌ മലപ്പട്ടത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചതിൻ്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാജേന്ദ്രൻ്റെ സങ്കടകരമായ പ്രതികരണം.