...
Home Uncategorized ചിത്രങ്ങൾ ഇനി വീഡിയോ ആക്കാം; ഫീച്ചറുമായി ഗൂഗിൾ ജെമിനി

ചിത്രങ്ങൾ ഇനി വീഡിയോ ആക്കാം; ഫീച്ചറുമായി ഗൂഗിൾ ജെമിനി

ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ ആണ് ഈ സവിശേഷത ജെമിനി ആപ്പിൽ ലഭ്യമാകുന്നതായി പ്രഖ്യാപിച്ചത്

468

ചിത്രങ്ങൾക്ക് ജീവൻ പകരാൻ പുതിയ വീഡിയോ ജനറേഷൻ സവിശേഷതകളുമായി ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ചിത്രങ്ങളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ ഫീച്ചർ സഹായിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ, ഗൂഗിൾ എഐ അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങി.

എന്താണ് പുതിയ ഫീച്ചർ?

ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ ആണ് ഈ സവിശേഷത ജെമിനി ആപ്പിൽ ലഭ്യമാകുന്നതായി പ്രഖ്യാപിച്ചത്. ഈ പുതിയ ഫീച്ചറിലൂടെ ഗൂഗിൾ എഐ അൾട്രാ, ഗൂഗിൾ എഐ പ്രോ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം എട്ട് സെക്കൻഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകൾ സൃഷ്‌ടിക്കാൻ കഴിയും. ഇതൊരു പണമടച്ചുള്ള സേവനമാണ് ഇതിനായി ഓരോ മാസവും കുറഞ്ഞത് 1950 രൂപയോളം ചെലവഴിക്കേണ്ടി വരും.

ഈ വീഡിയോ ക്ലിപ്പുകൾ ഓഡിയോയോട് കൂടിയായിരിക്കും. കൂടാതെ ജെമിനി ആപ്പിൽ നിന്ന് നേരിട്ട് ഇവ നിർമ്മിക്കാനും സാധിക്കും. ഗൂഗിളിൻ്റെ പ്രഖ്യാപനം അനുസരിച്ച് ദൈനംദിന വസ്‌തുക്കളെ ആനിമേറ്റ് ചെയ്യാനും ഡ്രോയിംഗുകൾക്കും പെയിന്റിംഗുകൾക്കും ജീവൻ നൽകാനും പ്രകൃതി ദൃശ്യങ്ങൾക്ക് ചലനം നൽകാനും ഈ സവിശേഷതയിലൂടെ സാധിക്കും.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.