...
Home News International ‘കുടിയേറ്റ വിദ്വേഷം’; 50 ഇന്ത്യക്കാരെ കൂടി ട്രംമ്പ് നാടുകടത്തി

‘കുടിയേറ്റ വിദ്വേഷം’; 50 ഇന്ത്യക്കാരെ കൂടി ട്രംമ്പ് നാടുകടത്തി

പലര്‍ക്കും വിമാന യാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങലയിടേണ്ടി വന്നതായി പരാതി

241

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി എത്തിയ അമ്പത് ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തെ നിയമ നടപടി നിര്‍വഹണ ഏജന്‍സികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആരംഭിച്ച കടുത്ത നടപടികളുടെ ഭാഗമായാണിത്.

യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘത്തിലുള്ളതില്‍ ഭൂരിഭാഗവും ഹരിയാനക്കാരാണ്. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഇവരില്‍ പലര്‍ക്കും വിമാന യാത്രയില്‍ 25 മണിക്കൂര്‍ വരെ കാലില്‍ ചങ്ങലയിടേണ്ടി വന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുപത്തിയഞ്ചിനും നാല്‍പത് വയസിനും ഇടയ്ക്കുള്ളവരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും.

നാടുകടത്തപ്പെട്ടവരില്‍ പലരും 35 മുതല്‍ 57 ലക്ഷം രൂപ വരെ നല്‍കി ഏജന്റുമാരാല്‍ പറ്റിക്കപ്പെട്ടവരുമാണ്. കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍.

നാട്ടിലെത്തിയ ഇവരെ ഡല്‍ഹില്‍ നിന്ന് ഹരിയാനയില്‍ എത്തിച്ച് നിയമ നടപടികള്‍ക്ക് ശേഷം വീടുകളിലേക്ക് വിട്ടതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുികളെ ട്രംപ് ഭരണകൂടം നാടുകടത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.