കുടിയേറ്റ നയത്തിൽ മാറ്റം; പിആർ വെട്ടിക്കുറച്ച് കാനഡ

കാനഡയിലെ ജനസംഖ്യയിൽ 7.3 ശതമാനവും താൽക്കാലിക താമസക്കാരാണ്. ഈ ശതമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ശതമാനത്തിലേക്ക് കുറക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.

കാനഡയുടെ കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റം. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ നീക്കം തുടങ്ങി. കുടിയേറ്റം വർധിക്കുന്നതിനെക്കുറിച്ച് കാനഡയിലെ പൊതുസമൂഹം ഉയർത്തിയ ആശങ്കകളെ മാനിച്ചാണ് പുതിയ തീരുമാനം. രാജ്യത്ത് സ്ഥിരതാമസത്തിനായി ആളുകളെ ചേർക്കുന്ന നയം പരിഷ്‌കരിക്കുകയാണ് ലക്ഷ്യം.

നിലവിൽ 4.85 ലക്ഷം കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 3.95 ലക്ഷമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഈ എണ്ണം 3.65 ലക്ഷത്തോളമായി വെട്ടിച്ചുരുക്കാനാണ് പദ്ധതി. ഈ വിവരങ്ങൾ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുടിയേറ്റം നിയന്ത്രിക്കാനുള്ള പ്രധാന കാരണം കാനഡയിലെ ഭവനപ്രശ്‌നമാണ്. എല്ലായിടത്തും ഭവനമുണ്ടാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കഴിഞ്ഞ വർഷം കുടിയേറ്റ നയത്തിലെ ലക്ഷ്യങ്ങൾ താത്കാലികമായി മരവിപ്പിച്ചിരുന്നതായി കുടിയേറ്റ വകുപ്പ് മന്ത്രി മാർക്ക് മില്ലർ അറിയിച്ചിരുന്നു. താൽക്കാലിക താമസക്കാരായ വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരുടെയും വരവ് കർശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കാനഡ.

കാനഡയിലെ ജനസംഖ്യയിൽ 7.3 ശതമാനവും താൽക്കാലിക താമസക്കാരാണ്. ഈ ശതമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ശതമാനത്തിലേക്ക് കുറക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കാനഡയിലെ പൊതുസമൂഹത്തിൽ കുടിയേറ്റം കുറച്ച് ക്രമീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ഗണ്യമായ രീതിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14% ഉയർച്ചയുമായി 58% ആളുകൾ കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.

അതേസമയം, കുടിയേറ്റ നയത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അഭയാർത്ഥികളുടെ പ്രവേശനം വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമാണ്. കൂടാതെ, കുടിയേറ്റം കുറച്ചാൽ ആരോഗ്യ-നിർമാണ മേഖലകളിൽ തീവ്രമായ പ്രത്യാഘാതമുണ്ടാകുമെന്നും തൊഴിൽമേഖലയെ ഇത് ബാധിച്ചാൽ നിർമാണപ്രവർത്തനങ്ങൾ സ്തംഭിക്കാനിടയുണ്ടെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും പ്രഖ്യാപിക്കും. സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഈ...

Keep exploring...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

More News

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...