...
Home Business യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏർപ്പെടുത്തൽ; ഉപഭോക്താക്കളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഏർപ്പെടുത്തൽ; ഉപഭോക്താക്കളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി യുപിഐ ഇടപാടുകള്‍ 100 ബില്യന്‍ കടന്ന് 131 ബില്യനില്‍ എത്തി. ഇടപാടുകളുടെ മൊത്തം തുക 199.89 ട്രില്യണ്‍ രൂപയായിരുന്നു.

211

ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന യുപിഐയെ സംബന്ധിച്ച കൗതുകകരമായ സര്‍വേ ഫലം പുറത്തുവിട്ടിരിക്കുകയാണ് ‘ലോക്കല്‍ സര്‍ക്കിള്‍സ്’. യുപിഐ സേവനങ്ങള്‍ക്കുള്ള ജനപ്രീതി തകര്‍ന്നാല്‍ അത് ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതു മൂലമാകും എന്നതാണ് സര്‍വേയുടെ പ്രധാന നിഗമനം. ലോക്കല്‍ സര്‍ക്കിള്‍സിന്‍റെ സര്‍വേയിലടങ്ങിയ 75 ശതമാനം പേരും, യുപിഐ ഇടപാടുകള്‍ക്ക് പണം അടയ്ക്കേണ്ടി വന്നാല്‍ ഈ സേവനം ഉപേക്ഷിക്കുമെന്നാണ് വ്യക്തമാക്കിയത്.

രാജ്യത്തെ 308 ജില്ലകളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ 38 ശതമാനം പേര്‍ തങ്ങളുടെ പകുതിയിലധികം ഇടപാടുകള്‍ക്കും യുപിഐ ഉപയോഗിക്കുന്നവരാണ്. ഫീസ് ഏര്‍പ്പെടുത്തുമ്പോഴും യൂപിഐ സേവനം തുടരാന്‍ താല്‍പര്യമുള്ളവര്‍ വെറും 22 ശതമാനമാണെന്നും 75 ശതമാനം പേരും ഇപ്പോഴത്തെപോലെ ഫീസില്ലാത്ത നിലയില്‍ യുപിഐ തുടരുമെന്ന് പ്രതീക്ഷിക്കുന്നവരാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി യുപിഐ ഇടപാടുകള്‍ 100 ബില്യന്‍ കടന്ന് 131 ബില്യനില്‍ എത്തി. ഇടപാടുകളുടെ മൊത്തം തുക 199.89 ട്രില്യണ്‍ രൂപയായിരുന്നു. ലോക്കല്‍ സര്‍ക്കിള്‍സിന്‍റെ അഭിപ്രായത്തില്‍ സര്‍വേ ഫലങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും ബോധ്യപ്പെടുത്തും. ഇത്രയും ജനപ്രീതിയുള്ള യുപിഐ സേവനങ്ങള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ജനങ്ങളുടെ ഈ ആവശ്യം പരിഗണിക്കണമെന്നാണ് റിപ്പോര്‍ട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.