ആത്മഹത്യ യാത്രയയപ്പിൽ ധരിച്ച വസ്ത്രത്തിൽ; എഡിഎം നവീന്‍ ബാബുവിൻ്റെ മരണം പുലര്‍ച്ചെ നാലിനെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്, സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

അഴിമതി ആരോപണം വിളിച്ചു പറയുകയും എഴുന്നേറ്റ് പോകുകയും ചെയ്‌തതിൽ ഉയർന്ന ജനാധിപത്യബോധമോ, ആദർശമോ, സർക്കാർ സംവിധാനത്തോടുള്ള ധാർമിക ഉത്തരവാദിത്വമോ കാണാനാവില്ലെന്നാണ് മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ അഭിപ്രായം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌തത് യാത്രയയപ്പില്‍ ധരിച്ച അതേ വസ്ത്രത്തില്‍. മരണം നടന്നത് ചൊവാഴ്‌ച പുലര്‍ച്ചെ നാല് മണിക്ക് ശേഷം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എഡിഎമ്മിനെ രാവിലെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്‌ച നടന്ന നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ക്ഷണിക്കാതെ എത്തിയാണ് യാത്രയയപ്പില്‍ എഡിഎമ്മിനെതിരെ ദിവ്യ രംഗത്തെത്തിയത്. തെളിവുകള്‍ തൻ്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം അത് പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ ജില്ലാ കളക്ടറുടെ അടുത്തിരുന്ന് വേദിയില്‍ ഉയര്‍ത്തിയത്. എന്നാൽ അനാവശ്യ സംസാരമായിട്ടും അദ്ദേഹം തടഞ്ഞില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പിപി ദിവ്യ പറഞ്ഞിരുന്നു.

നവീൻ ബാബുവുൻ്റെ മരണവാർത്ത പുറത്തു വന്നതോടെ പിപി ദിവ്യ വെളിച്ചത്തു വന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ തൻ്റെ ഉത്തരവാദിത്വത്തിലും കർത്തവ്യത്തിലും വ്യാപൃതയാവുന്നതിന് പകരം സ്വകാര്യ പെട്രോൾ പമ്പ് ഉടമക്ക് വേണ്ടി എഡിഎമ്മിനെ സ്വാധിനിക്കാൻ ശ്രമിച്ചിരുന്നോ? പിന്നീട്, ക്ഷണിക്കപ്പെടാത്ത വേദിയിൽ കയറിയിരുന്ന് അഴിമതി ആരോപണം വിളിച്ചു പറയുകയും എഴുന്നേറ്റ് പോകുകയും ചെയ്‌തതിൽ ഉയർന്ന ജനാധിപത്യബോധമോ, ആദർശമോ, സർക്കാർ സംവിധാനത്തോടുള്ള ധാർമിക ഉത്തരവാദിത്വമോ കാണാനാവില്ലെന്നാണ് മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ അഭിപ്രായം.

പിപി ദിവ്യയുടെ പരാമര്‍ശം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറയേണ്ടതായ കാര്യമല്ല പറഞ്ഞത്. എന്നാൽ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ആരംഭിച്ചിട്ടുണ്ട്.

‘തനിക്ക് കണ്ണൂരില്‍ ജോലി ചെയ്യാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു കൊണ്ട് നവീന്‍ ബാബു സുഹൃത്തിനയച്ച സന്ദേശവും പുറത്ത് വന്നിരുന്നു. കണ്ണൂരില്‍ നിന്ന് സ്ഥലം മാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ല.’ -സുഹൃത്തിന് അയച്ച വാട്‌സ്ആപ് സന്ദേശത്തിലുണ്ട്. ‘തന്നെ പത്തനംതിട്ട എഡിഎമ്മാക്കാന്‍ സിപിഐ പാർട്ടിക്കാർ തയ്യാറായി. എന്നാല്‍ സ്വന്തം സംഘടന താന്‍ അറിയാതെ ഇടപെട്ടു,’ -എന്നാണ് സന്ദേശത്തിലുള്ളത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിന് ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം...

Keep exploring...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

More News

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...