...
Home News National റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുക: ഇന്ത്യ ആവശ്യപ്പെട്ടു

റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുക: ഇന്ത്യ ആവശ്യപ്പെട്ടു

ഉക്രയിനിമായുള്ള റഷ്യയുടെ യുദ്ധത്തിൽ കുറഞ്ഞത് ഒമ്പത് ഇന്ത്യക്കാരെങ്കിലും മരിച്ചതിനെ തുടർന്ന് ഇത് ന്യൂഡൽഹിയിൽ പ്രധാനവിഷയമായി

227

ന്യൂഡൽഹി: ഉക്രെയ്‌നിലെ സംഘർഷത്തിൻ്റെ മുൻനിരയിൽ മറ്റൊരു പൗരൻ കൂടി മരിച്ചതിനെത്തുടർന്ന് റഷ്യയുടെ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യ ചൊവ്വാഴ്‌ച ആവശ്യപ്പെട്ടു. ഇതുവരെ മരിച്ചവരുടെ എണ്ണം പത്ത് ആയി.

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രൈനുമായുള്ള പോരാട്ടത്തിൽ തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു (31) കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും മരണത്തിൻ്റെ സാഹചര്യത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല .

റഷ്യൻ സൈനിക യൂണിറ്റുകളിൽ പാചകക്കാരും സഹായികളും പോലുള്ള സപ്പോർട്ട് സ്റ്റാഫായിട്ടുള്ള എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്ന് ഇന്ത്യൻ പക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഉക്രയിനിമായുള്ള റഷ്യയുടെ യുദ്ധത്തിൽ കുറഞ്ഞത് ഒമ്പത് ഇന്ത്യക്കാരെങ്കിലും മരിച്ചതിനെ തുടർന്ന് ഇത് ന്യൂഡൽഹിയിൽ പ്രധാനവിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കഴിഞ്ഞ വർഷം നടന്ന രണ്ട് യോഗങ്ങളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.

മോസ്‌കോയിലെ റഷ്യൻ അധികൃതരുമായും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യം ശക്തമായി ചർച്ച ചെയ്‌തതായി ജയ്‌സ്വാൾ പറഞ്ഞു. “ബാക്കിയുള്ള ഇന്ത്യൻ പൗരന്മാരെ നേരത്തെ ഡിസ്‌ചാർജ് ചെയ്യാനുള്ള ഞങ്ങളുടെ ആവശ്യവും ഞങ്ങൾ ആവർത്തിച്ചു,” -നിലവിൽ എത്ര ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കുന്നു എന്നതിൻ്റെ വിശദാംശങ്ങൾ നൽകാതെയാണ് അദ്ദേഹം പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.