Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
എഐ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തും: മുകേഷ് അംബാനി | Nalamidam
18 September 2026
Home Business എഐ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തും: മുകേഷ് അംബാനി

എഐ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തും: മുകേഷ് അംബാനി

മുൻ കാലങ്ങളിൽ ഇതിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലാത്ത കമ്പനിയായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലാണ്.

223

എ ഐ യുടെ സമാനതകളില്ലാത്ത നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തിനെ അത്ഭുതപ്പെടുത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അവകാശപ്പെടുന്നു . ലോകമാർക്കറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപണിയില്‍ ഇന്ത്യക്കേറെ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു യുഎസിനും ചൈനയ്ക്കും ശേഷം ലോകത്ത് മികച്ച 4ജി, 5ജി ബ്രോഡ്ബാന്‍ഡ് ഉള്‍പ്പടെ മികച്ച കണക്ടിറ്റിവിറ്റി നല്‍കുന്നത് ഇന്ത്യയാണ്.

മുൻ കാലങ്ങളിൽ ഇതിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലാത്ത കമ്പനിയായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലാണ്. അത് റിലയൻസിന്റെ ജിയോ ആണെന്നും മുകേഷ് അംബാനി പറഞ്ഞു. അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ ഒരു ജിബി ഡാറ്റയ്ക്ക് അഞ്ച് ഡോളര്‍ (ഏകദേശം 420 രൂപ) നല്‍കുമ്പോള്‍ ആഗോള ശരാശരി ഒരു ജിബിക്ക് 3.5 ഡോളര്‍ (ഏകദേശം 295 രൂപ) ആണ്.

എന്നാൽ ഇവിടെ ഇന്ത്യയില്‍ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ഏകദേശം 15 സെന്റ് (1213 രൂപ) ചിലവ് മാത്രമേ വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡേറ്റയിലെ പോലെ ഇനിവരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എഐ വിപണിയില്‍ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മഹാരാഷ്ട്രയിലെ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എന്‍വിഡിയ എഐ ഉച്ചകോടിയില്‍ എന്‍വിഡിയ സ്ഥാപകനും സിഇഒയുമായ ജെന്‍സന്‍ ഹുവാങ്ങുമായി നടന്ന ചര്‍ച്ചയ്ക്കിടയാണ് അംബാനിയുടെ പരാമര്‍ശം.