കസബിനും ഹെഡ്ലിക്കും പരിശീലനം ലഭിച്ച ഭീകര കേന്ദ്രങ്ങൾ അടക്കം തകർത്തുവെന്ന് ഇന്ത്യൻ കേണല്‍ സോഫിയ ഖുറേഷി

ഇൻ്റെലിജന്‍സ് അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്

ഓപ്പറേഷൻ സിന്ദൂറിൻ്റെ പൂഞ്ചിലെ രണ്ട് ആക്രമണങ്ങളില്‍ ഗുല്‍പൂര്‍ ഭീകര ക്യാമ്പ് ഉള്‍പ്പെടുന്നുവെന്ന് കേണല്‍ സോഫിയ ഖുറേഷി. മുറിദ്‌കെയില്‍ നശിപ്പിച്ച കേന്ദ്രത്തില്‍ നിന്നും മുംബൈ ഭീകരാക്രമണത്തിന് പരീശിലനം നല്‍കി. അജ്‌മൽ കസബിനും ഡേവിഡ് ഹെഡ്ലിക്കും അവിടെ പരിശീലനം ലഭിച്ചിരുന്നു. ഇൻ്റെലിജന്‍സ് അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ലക്ഷ്യങ്ങള്‍ തീരുമാനിച്ചത്.

ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ് ജെയ്ഷ്-ഇ- മുഹമ്മദിൻ്റെ ആസ്ഥാനമായിരുന്നു. കോട്ലിയിലെ ഗുല്‍പൂര്‍ ഭീകര ക്യാമ്പിൻ്റെ വീഡിയോകളും വാർത്താ സമ്മേളനത്തിനിടെ കേണല്‍ സോഫിയ ഖുറേഷി അവതരിപ്പിച്ചു.

ഇത് ലഷ്‌കര്‍-ഇ- തൊയ്ബയുടെ താവളമായിരുന്നു. രജൗരി- പൂഞ്ച് മേഖലയില്‍ ഈ ക്യാമ്പ് സജീവമായിരുന്നു. 2023 ഏപ്രില്‍ 20ന് പൂഞ്ചില്‍ നടന്ന ആക്രമണത്തില്‍ ഈ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ട്. 2024 ജൂണ്‍ ഒമ്പതിന് തീര്‍ഥാടകരുടെ ബസിന് നേരെയുണ്ടായ ആക്രമണത്തിലെ തീവ്രവാദികള്‍ക്ക് ഈ ക്യാമ്പില്‍ പരിശീലനം ലഭിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഒരു സൈനിക കേന്ദ്രത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.

സിയാല്‍കോട്ടിലെ സര്‍ജല്‍ ക്യാമ്പ് നാല് ജമ്മു കാശ്‌മീര്‍ പൊലീസുകാരെ കൊലപ്പെടുത്തിയതില്‍ ഉള്‍പ്പെട്ട തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കി. ലോകത്ത് തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറിയിരിക്കുന്നു എന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ സ്ഥാപകന്‍ മസൂദ് അസറിൻ്റെ ഉറ്റ സഹായികള്‍ അടക്കം 12 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. മസൂദ് അസറിൻ്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും ജെമിനിയും പോലെ ആപ്ലിക്കേഷനുകൾ ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, കൗതുകകരമായ ഈ സാങ്കേതികവിദ്യയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരം...

Keep exploring...

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

More News

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...