വിമാനത്തിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചു പറഞ്ഞ ഇന്ത്യക്കാരൻ അറസ്റ്റിൽ

'വിമാനത്തിൽ ബോംബ് ഇടുക', 'അമേരിക്കക്ക് മരണം, ട്രംപിന് മരണം', 'അല്ലാഹു അക്ബർ' എന്ന് വിളിച്ചു പറയുന്ന വൈറൽ വീഡിയോ

സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോ വിമാന താവളത്തിലേക്ക് പോകുന്ന ‘വിമാനത്തിൽ ബോംബ് ഇടുക’, ‘അമേരിക്കക്ക് മരണം, ട്രംപിന് മരണം’, ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചു പറയുന്ന വൈറൽ വീഡിയോയിൽ കാണുന്ന അഭയ് നായകിനെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി. വൈറൽ വീഡിയോയിലെ സ്ക്രീൻ ഷോട്ടിൽ അഭയ് നായക് വിമാനത്തിന് ഉള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് കാണാം.

ഇംഗ്ലണ്ടിലെ ലൂട്ടണിൽ നിന്ന് ഞായറാഴ്‌ച രാവിലെ ഗ്ലാസ്‌ഗോയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിൽ കുഴപ്പമുണ്ടാക്കിയതിന് 41 കാരനായ നായക്കിന് എതിരെ കേസെടുത്തു.

വീഡിയോയിൽ സഹയാത്രികർ നായിക്കിനെ കീഴടക്കുന്നത് കാണാം. വിമാനം ഗ്ലാസ്‌ഗോ വിമാന താവളത്തിൽ ലാൻഡ് ചെയ്‌തതിന് ശേഷം നായിക്കിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്‌തു. വൈറൽ വീഡിയോയിൽ രണ്ട് യാത്രക്കാർ നായിക്കിനെ നേരിടുകയും വിമാനത്തിൻ്റെ തറയിൽ അദ്ദേഹത്തെ തടഞ്ഞു നിർത്തുകയും ചെയ്യുന്നതായി കാണിക്കുന്നു.

പൈസ്ലി ഷെരീഫ് കോടതിയിൽ തിങ്കളാഴ്‌ച ഹാജരാക്കിയ നായിക്കിനെതിരെ ആക്രമണം, വിമാനത്തിൻ്റെയും അതിനുള്ളിൽ ഉള്ളവരുടെയും സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്കോട്ട്ലൻഡിൽ ആയിരുന്നപ്പോഴാണ് സംഭവം.

‘വിമാന യാത്രക്ക് ശേഷം തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും അഭയ് നായകിനെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു,’ -ബിബിസി റിപ്പോർട്ട് ചെയ്‌തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...