...
Home News International ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയിൽ പുതിയ വെല്ലുവിളി; നിർണായക രേഖകൾ വീണ്ടും സമർപ്പിക്കണം

ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡയിൽ പുതിയ വെല്ലുവിളി; നിർണായക രേഖകൾ വീണ്ടും സമർപ്പിക്കണം

ഇന്ത്യയിലെയും ചൈനയിലെയും വിദ്യാർഥികളെ ലക്ഷ്യമാക്കി കാനഡ നടപ്പിലാക്കിയ സ്റ്റുഡന്റ് ഡയറക്ട് സ്റ്റ്രീം (SDS) പദ്ധതിയ്ക്കും അടുത്തിടെ അന്ത്യം കുറിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

299

കാനഡയിലെ വിദ്യാഭ്യാസത്തിനായി സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയവ വീണ്ടും സമർപ്പിക്കണമെന്ന് നിർദേശിച്ച് കാനഡ സർക്കാർ രംഗത്ത്. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇതുസംബന്ധിച്ച് നിർണായക രേഖകളുടെ സമർപ്പണ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ഇതിനൊപ്പം, വിദ്യാർഥികൾക്ക് വേ​ഗത്തിൽ വിസ ലഭ്യമാക്കുന്നതിനായി നേരത്തെ നടപ്പിലാക്കിയിരുന്ന ഫാസ്റ്റ് ട്രാക്ക് വിസ പദ്ധതി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ എത്തുന്നത്. കൂടുതൽ വിദേശ വിദ്യാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ കർശനമാക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയിലെയും ചൈനയിലെയും വിദ്യാർഥികളെ ലക്ഷ്യമാക്കി കാനഡ നടപ്പിലാക്കിയ സ്റ്റുഡന്റ് ഡയറക്ട് സ്റ്റ്രീം (SDS) പദ്ധതിയ്ക്കും അടുത്തിടെ അന്ത്യം കുറിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. രേഖകളുടെ പ്രോസസിംഗും അംഗീകാരവും വേഗത്തിലാക്കാൻ സഹായിച്ചിരുന്ന ഈ പദ്ധതി അവസാനിപ്പിച്ച നടപടിയും ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൂടാതെ, കാനഡയിലെ വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. നിലവിൽ നാല് ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന കാനഡയിൽ, പുതിയ നടപടികൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കാനഡയിലെ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്, നിർണായക രേഖകളുടെ സമർപ്പണവും പുതിയ മാനദണ്ഡങ്ങളും അവലംബിക്കാൻ ഇപ്പോൾ അധിക ജാഗ്രത ആവശ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.