...
Home News International കാപ്പി കപ്പിലും ഇന്ത്യൻ ടച്ച്; ഇന്ത്യൻ വംശജനായ ആനന്ദ് വരദരാജൻ സ്റ്റാർബക്‌സ് സിടിഒ

കാപ്പി കപ്പിലും ഇന്ത്യൻ ടച്ച്; ഇന്ത്യൻ വംശജനായ ആനന്ദ് വരദരാജൻ സ്റ്റാർബക്‌സ് സിടിഒ

ബിസിനസിലുടനീളം ഡിജിറ്റൽ സംവിധാനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് വരദരാജനെ നിയമിച്ചതെന്ന് സ്റ്റാർബക്സ്

269

ലോകത്തെ വമ്പൻ കമ്പനികളുടെയെല്ലാം തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരുടെ ക്ലബ്ബിലേക്ക് ഒരു പുതിയ അംഗം കൂടി. ഇന്ത്യൻ വംശജനായ ആനന്ദ് വരദരാജനെ സ്റ്റാർബക്‌സ് പുതിയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറും (സിടിഒ) ആയി നിയമിച്ചു. രണ്ട് പതിറ്റാണ്ടായി ആമസോണിൽ വിവിധ പദവികൾ വഹിച്ച് പ്രവർത്തന പരിചയമുള്ള ആനന്ദ് വരദരാജൻ ഐഐടി ബിരുദമുള്ള വ്യക്തിയാണ്.

2026 ജനുവരി 19ന് വരദരാജൻ ലോകത്തെ ഏറ്റവും പ്രശസ്തമായ കോഫി നിർമാതാക്കളായ സ്റ്റാർബക്സിൽ ചുമതലയേൽക്കും. സെപ്റ്റംബറിൽ വിരമിച്ച ഡെബ് ഹാൾ ലെഫെവ്രെയുടെ പിൻഗാമിയായിട്ടാണ് ആനന്ദ് ആമസോൺ വിട്ട് സ്റ്റാർബക്സിൽ എത്തുന്നത്.

ഐഐടിക്ക് പുറമെ പർഡ്യൂ സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വരദരാജൻ, ആമസോണിന് പുറമെ ഒറാക്കിളിലും ജോലി ചെയ്‌തിട്ടുണ്ട്. തങ്ങളുടെ സാങ്കേതിക സംരംഭങ്ങളുടെ വളർച്ചക്കും ആഗോള ബിസിനസിലുടനീളം ഡിജിറ്റൽ സംവിധാനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് വരദരാജനെ നിയമിച്ചതെന്ന് സ്റ്റാർബക്സ് അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.