...
Home News Kerala ഇന്ത്യയിലെ ആദ്യ ‘ആദിവാസി -ദളിത് വിദ്യാർത്ഥി തിയേറ്റർ മൂവ്മെന്റ് ‘ കേരളത്തിൽ

ഇന്ത്യയിലെ ആദ്യ ‘ആദിവാസി -ദളിത് വിദ്യാർത്ഥി തിയേറ്റർ മൂവ്മെന്റ് ‘ കേരളത്തിൽ

തൃശ്ശൂർ സ്കൂൾ ഓഫ് ഗ്രാമയിൽ നിന്നും കലാപഠനം പൂർത്തിയായവരും,നിലവിൽ കലാ വിദ്യാഭ്യാസം നടത്തി കൊണ്ടിരിക്കുന്നവരും ആയ ഒരുകൂട്ടം ദളിത്-ആദിവാസി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കളക്റ്റീവ് ഉദയം കൊണ്ടിരിക്കുന്നത്.

817

കേരളത്തിനകത്ത് ആദ്യമായി രൂപം കൊണ്ട ആദിവാസി-ദളിത് വിദ്യാർത്ഥികളുടെ തിയേറ്റർ കൂട്ടായ്മയാണ് ‘Asuract’ indigenous students theatre collective .ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘ആദിവാസി -ദളിത് വിദ്യാർത്ഥി തിയേറ്റർ മൂവ്മെന്റ് ‘ആണ് ഇത്. മൂവ്മെന്റിന്റെ ആദ്യത്തെ നാടകമായ ‘ഏങ്കളെ ഒച്ചെ ‘ വയനാട്ടിൽ, ആദിശക്തി സമ്മർ സ്കൂളിന്റെ വേനൽക്കാല ഓറിയന്റേഷൻ ക്യാമ്പിൽ വെച്ച് നടത്തപ്പെട്ടു.

തൃശ്ശൂർ സ്കൂൾ ഓഫ് ഗ്രാമയിൽ നിന്നും കലാപഠനം പൂർത്തിയായവരും,നിലവിൽ കലാ വിദ്യാഭ്യാസം നടത്തി കൊണ്ടിരിക്കുന്നവരും ആയ ഒരുകൂട്ടം ദളിത്-ആദിവാസി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കളക്റ്റീവ് ഉദയം കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവിതത്തിലും ആദിവാസി -ദളിത് വിദ്യാർത്ഥി സമൂഹം നേരിടുന്ന അവകാശ ലംഘനങ്ങളെ എതിർക്കുക അക്രമണങ്ങളെ ചെറുത്തു നിൽക്കുക വിദ്യാഭ്യാസത്തിനു പരമ പ്രാധാന്യം നൽകുക എന്നീ ആശയങ്ങൾ മുഖ്യമായി കളക്റ്റീവ് മുന്നോട്ട് വെക്കുന്നു.

‘രോഹിത് വെമുല ‘ കുറ്റവാളി ആയി മാറിയ ഈ രാജ്യത്ത് വെമുലയ്ക്ക് ശേഷവും സ്റ്റൈഫന്റ് കിട്ടാതെയും പൊതു വിദ്യാഭ്യാസ പ്രക്രിയയിൽ പിടിച്ചു നില്കാൻ പറ്റാത്ത പല കാരണങ്ങൾ കൊണ്ടും നിരവധി ആദിവാസി-ദളിത് വിദ്യാർത്ഥികൾ പഠനം മുടങ്ങി, ഊരുകളിലേക്കും കോളനികളിലേക്കും തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ് .

അത്തരത്തിൽ കൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികളെ തിരികെ പഠനത്തിലേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും തിരിച്ചു കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളിൽ സംഘം പ്രത്യേക ശ്രദ്ധ ചെലുത്താൻ ആഗ്രഹിക്കുന്നു. ഭരണഘടനയെ മുൻ നിർത്തികൊണ്ട് ,രാജ്യത്തിനകത്ത് പ്രതിരോധ പൂർവ്വം അംബേദ്കർ ആശയ പ്രചാരണവും ‘AsurAct’ തങ്ങളുടെ നാടകങ്ങളിലൂടെ ലക്ഷ്യം വെക്കുന്നു.

‘ഏങ്കളെ ഒച്ചെ ‘ നാടകത്തിന്റെ ഭാഗമായി പ്രവർത്തിച്ച മൃദുല, ശ്രുതി ബാല, മാളവിക എന്നിവർ ഭാരത്‌മാത കോളേജ് തൃക്കാക്കര യിലും സുഭാഷ്, അഭിലാഷ് എന്നിവർ എം ജി യൂണിവേഴ്സിറ്റിയിലും ജിഷ്ണു ജോളി ദാമോദരൻ,രേവതി,രാഹുൽ തുടി, ശ്രീജിത്ത് എന്നിവർ സ്കൂൾ ഓഫ് ഡ്രാമ യിലും പഠിക്കുന്നു കല്ലു കല്ല്യാണി സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വവിദ്യാർത്ഥി ആണ് .

കേരളത്തിനും അപ്പുറത്തേക്ക് രാജ്യത്തിന്റെ വിവിധ കലാലയങ്ങളെയും, പൊതു ഇടങ്ങളെയും വേദികളാക്കികൊണ്ട് സഞ്ചരിക്കുന്നതിനായി ‘ Asuract indigenous students theatre collective’ തങ്ങളുടെ പുതിയ നാടകങ്ങളുടെ പണിപ്പുരയിൽ ആണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.