ഡോക്ടർമാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ സുപ്രീംകോടതി പാനൽ രൂപീകരിച്ചു

മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ പരിഗണിക്കാൻ പത്തംഗ ടാസ്‌ക് ഫോഴ്‌സ്

ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഇന്ത്യൻ സുപ്രീം കോടതി ചൊവ്വാഴ്‌ച ഡോക്ടർമാരുടെ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം .

സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, ഡോക്ടർമാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും അവരുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമനിർമ്മാണം ആവശ്യപ്പെടുകയും ചെയ്‌തു.

“വ്യവസ്ഥാപരമായ പ്രശ്‌നങ്ങൾ” പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചൊവ്വാഴ്‌ചത്തെ ഉത്തരവിൽ, രാജ്യത്തുടനീളമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ പരിഗണിക്കാൻ പത്തംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു.

മൂന്നാഴ്‌ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ ടാസ്‌ക് ഫോഴ്‌സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ച ഡോക്ടർമാരോട് അവരുടെ ജോലി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

“സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, സാഹചര്യങ്ങൾ സുരക്ഷിതമല്ലെങ്കിൽ, ഞങ്ങൾ അവർക്ക് തുല്യത നിഷേധിക്കുകയാണ്,” ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ലൈവ് ലോ പ്രകാരം പ്രസ്‌താവിച്ചു. “ജോലിയുടെ സുരക്ഷിതമായ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ഞങ്ങൾ ഒരു ദേശീയ പ്രോട്ടോക്കോൾ വികസിപ്പിക്കണം.” -ചീഫ് ജസ്റ്റിസ് നയം വ്യക്‌തമാക്കി.

31 വയസുള്ള ഡോക്ടറുടെ മൃതദേഹം ജൂൺ ഒമ്പതിന് ആശുപത്രിയിലെ ഒരു ഹാളിലാണ് കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം, ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ പ്രവർത്തകനെ പ്രധാന പ്രതിയാണെന്ന് പോലീസ് തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ന്യൂഡൽഹിയിൽ ഓടുന്ന ബസിൽ 23 കാരിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ മർദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത 2012-ലെ കുപ്രസിദ്ധമായ നിർഭയ കേസിലെ ദേശീയ രോഷവുമായി താരതമ്യപ്പെടുത്തുന്നതാണ് സംഭവത്തെക്കുറിച്ചുള്ള പ്രതിഷേധം.

ലോക്കൽ പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ ആണ് കേസിൻ്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഏജൻസിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കാനും ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷ കൊണ്ടുവരാനും ഇന്ത്യൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇപ്പോഴും ഉയർന്നതാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 30,000 ബലാത്സംഗ കേസുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടുന്നു. എന്നിരുന്നാലും, സാമൂഹിക അവഹേളനം കാരണം പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...